ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ശ്രീന എസ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത
Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത
.....................
കവിതകള്‍ ദാനം
ചെയ്യുന്നിടത്താണ്
ഞങ്ങള്‍ കണ്ടമുട്ടിയത്.
കണ്ടപാടെ തന്നെ കവിതകള്‍
പെറ്റുകൊണ്ടിരുന്നു.
നോട്ടമെറിഞ്ഞ്
പ്രണയരഹസ്യങ്ങള്‍
ചോര്‍ത്തി.
........................
Also Read : ലളിതമായ പ്രണയം, ബ്രസീലിയന്‍ കവി അദേലിയ പ്രാഡോയുടെ കവിത
Also Read : തിരസ്‌കാരം, ഷിഫാന സലിം എഴുതിയ കവിത
........................
വീണ്ടും കവിതകള്‍
മോന്തിക്കുടിച്ചു.
വായിലൂറിവന്ന മധുരം
ചുണ്ടുകളില്‍
പടര്‍ത്തി
പ്രൗഢമായൊരു നോട്ടം.
ഒരു ശ്വാസം.
ദീര്‍ഘശ്വാസം.
................
Also Read: വീട് ഉറങ്ങുന്നു, ഹേമാമി എഴുതിയ കവിത
Also Read: ഗജാനന ചരിതം, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ കവിത
................
ഉച്ചവെയില്‍
ഉറ്റുനോക്കുമ്പോള്‍
ആഴ്ന്നാഴ്ന്ന് പോയ
കവികള്‍
കവിതയില്‍
അടര്‍ന്ന്,
അലിഞ്ഞ്
ഒരു കടലായി
ഇരമ്പുന്നു.
................
Also Read : ഞാന്‍ മാഞ്ഞു പോയി കവിത തെളിഞ്ഞു വരുന്ന കാലം, ഫര്‍സാന എ പി എഴുതിയ കവിതകള്‍
Also Read : എന്റെ ആകാശമേ... , സഞ്ജയ്‌നാഥ് എഴുതിയ കവിത
................
മതിമറന്ന്
ഞങ്ങള്‍ കവിതയില്‍
ഞെരിഞ്ഞമര്‍ന്നു.
ഉടലഴിഞ്ഞ്
ഉയിരുകളാവുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...