Malayalam Poem : അതിജീവനം, സ്‌നേഹ മാണിക്കത്ത് എഴുതിയ കവിത

By Chilla Lit Space  |  First Published Jan 11, 2022, 3:54 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സ്‌നേഹ മാണിക്കത്ത് എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

നിങ്ങള്‍ കണ്ടിട്ടുള്ള
സോഫയുടെ അടിയില്‍
പതുങ്ങിയിരിക്കുന്ന
വെളുത്ത പൂച്ചക്കുട്ടി
അമ്മ ദോശപ്പൊട്ടു കൊടുത്തു
പരിലാളിക്കുന്ന
അണ്ണാന്‍ കുഞ്ഞിനെ
തിന്നാല്‍
അവന്റെ ഇരപിടുത്തം
കൗതുകത്തോടെ
നോക്കി നില്‍ക്കാനാണ് 
നിങ്ങളും ശ്രമിക്കുക

പൂച്ചയ്ക്കും
അണ്ണാനും
പകരം 
നിങ്ങളും ഞാനും ആണെങ്കില്‍
പ്രത്യയശാസ്ത്രം
ചുമച്ചുകൊണ്ട്
ഇഴഞ്ഞൊരു രോഗിയെപ്പോലെ
കടന്നുവരും

മരിച്ച അണ്ണാനു
പകരം അമ്മ
മറ്റൊന്നിനു
ദോശ നല്‍കും

യന്ത്രം പോലെ 
പൂച്ച വീണ്ടും ചലിക്കും

സോഫയ്ക്ക് അടിയിലെ
കിടപ്പാടം അപ്പോഴും
പൂച്ചയ്ക്ക് കാണും

ശുഭ കാര്യങ്ങളില്‍
ഗന്ധര്‍വ സാന്നിധ്യമായി
അത് വിലസും

പാവം അണ്ണാനെക്കുറിച്ച്
പലരും മറന്നു വെച്ചത്
കൊണ്ട്

കുഴിമാടത്തില്‍ നിന്ന്
പുറത്തേക്കിഴഞ്ഞു
വീണ്ടും ഉയരമുള്ള
മരത്തില്‍ കയറി നിന്ന്
പൂച്ചയെ പുച്ഛിക്കും

രണ്ടാം വട്ടവും
മരണപ്പെട്ടാലും
അവളെറിഞ്ഞ
നോട്ടത്തിന്റെ
തീക്ഷ്ണതയില്‍
ഉരുകി പൂച്ച
മീന്‍ മുള്ളു
കടിച്ചു തുപ്പി
ഛര്‍ദിക്കും.

ഇരയും
വേട്ടക്കാരനും
ഇടയ്ക്കുള്ള
ദൂരം
അതിജീവനമാണ്.
 

click me!