ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഷിബിത എടയൂര്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത
Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത
.....................
ഒരുറക്കം കഴിഞ്ഞയാള്‍
ബുദ്ധനിലേക്ക് നടക്കുന്നു.
മുറിയില്‍
മുറ്റുമിരുട്ട് കനക്കുന്നു.
അവളിടം
പയറിന്‍വിത്ത് മുളയ്ക്കുന്നു,
തളിര്‍ത്തു നീളുന്നു,
ഭാരമാകാതെ പടരുന്നു .
.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത
Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍
.........................
ഇരുപുറം
പിന്നിയിട്ട മുടി
താഴേക്കു തൂക്കി
ഇലകള്‍ക്കിടയില്‍
തണലില്‍ ചായുന്നു.
വീണ്ടും വീണ്ടും
ഒറ്റപ്പയറിന്‍പൂവു തുന്നിയ
അടിയുടുപ്പായവള്‍
ആകാശത്തോളമുയര്‍ന്ന്
പിന്നിയിട്ട മുടി
ഭൂമിയോളം നീട്ടി
വേരില്‍ തൊടുന്നു.
ശലഭങ്ങളെ ചുംബിക്കുന്നു.
.....................
Also Read : ബലൂണ്‍, സുജേഷ് പി പി എഴുതിയ രണ്ട് കവിതകള്‍
Also Read : ആണുങ്ങളില്ലാത്ത ലോകത്തില്‍, സിന്ദു കൃഷ്ണ എഴുതിയ കവിത
.....................
വിറയ്ക്കുന്നാല്‍മരച്ചോട്ടില്‍
കുന്നിന്‍കൂര്‍പ്പുകുത്തി
സൂര്യന്‍
പകലിനെ തിന്നുതുടങ്ങുന്നു.
പൂക്കാത്ത,
കായ്ക്കാത്ത
ചില്ലകള്‍ക്കിടയിലൂടയാള്‍
വെളിച്ചം തിരയുന്നു.
ആകാശ അയയില്‍
ആറാനിട്ടൊരുവളുടെ
അടിയുടുപ്പിന്റെ
വയലറ്റേറ്റയാള്‍
ഭൂമിയുപേക്ഷിക്കുന്നു.
ബുദ്ധനും ചിരിക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...