ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഷീജ ജെ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
'എന്റെ കുഞ്ഞേ..'എന്നൊരാധി
കാറ്റിനൊപ്പം കടല്‍ താണ്ടിയെത്തി
മണലാരണ്യത്തെ ഒന്നാകെ
ചുട്ടു പൊള്ളിക്കുന്നു!
പെറ്റവയറിന്റെ ആളലില്‍നി-
ന്നുയിര്‍ കൊണ്ടു മുറിഞ്ഞ
വാക്കുകള്‍ ഹൃദയം
ചുട്ടെരിച്ച് ലാവയൊഴുക്കുന്നു!
പരസ്പരം കാണാന്‍
കൊതി പൂണ്ടു നനയുമ്പോഴും
കൈയ്യടി വാരിക്കൂട്ടാന്‍ വേണ്ടി മാത്രം
കോമാളിയാകുന്നു!
അതിര്‍ത്തിക നിശ്ചയിക്കാത്ത
ഒരു തുണ്ടാകാശവും
അരുതുകളില്‍
കൂട്ടികെട്ടാത്ത ചിറകുകളും
സ്വപ്നം കണ്ട്,
നോവുകളെ
ചിരിയില്‍ വാരിപ്പൊതിഞ്ഞ്
അണപ്പല്ലാല്‍ ഞാന്‍
ചവച്ചിറക്കുന്നു!
ഉയിരിനുള്ളിലെ നോവുകള്‍
മുള്ളുവേലികളാവുന്നു.
ആരും കാണാത്ത ചോര
തലയോട്ടിയെ നനയ്ക്കുന്നു.