Malayalam Poem : ആള്‍ട്ട് കണ്‍ട്രോള്‍ ഡിലിറ്റ്, പ്രിന്‍സി പ്രവീണ്‍ എഴുതിയ കവിത

By Chilla Lit Space  |  First Published Jul 15, 2022, 4:22 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  പ്രിന്‍സി പ്രവീണ്‍ എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

ഗൃഹാതുരമുണര്‍ത്തുന്ന ഓര്‍മ്മകള്‍ക്ക്
പിന്നാലെയുള്ള പ്രയാണമല്ലിത്.
ഉറക്കത്തിന്റെ മഞ്ചലിനു
അവധി കൊടുത്തു 

രാവിന്റെ ആര്‍ദ്രതയില്‍, 
തീരാത്ത ജോലികള്‍ക്കിടയിലൂടെയുള്ള
ഓട്ട പ്രദക്ഷിണം 

പകലിനെ തണുപ്പിക്കാന്‍
കേക്ക് വേള്‍ഡിലെ ഷേക്കിനോ
രാത്രിയെ തണുപ്പിക്കാന്‍ കബോര്‍ഡിലെ
ബാക്കിയായ ബിയറിനോ  കഴിയുന്നില്ല.

രാത്രി എരിഞ്ഞടങ്ങുമ്പോള്‍
ജനാല ചില്ലിനപ്പുറം  വിളറിയ
ചന്ദ്രന്റെ മഞ്ഞ രാശി.

മുറിയിലെ മഞ്ഞ  വെളിച്ചത്തില്‍
പിറവിയെടുക്കുന്ന പ്രോഗ്രാമര്‍

കൈ വിരല്‍ തുമ്പില്‍ നൂറ്റി 
നാലു ചതുരക്കട്ടകളുടെ ഇന്ദ്രജാലം
ലാംഗ്വേജ് -സ്ട്രിങ-കോഡിങ് 
പ്രൊസിജിയര്‍-ഫങ്ഷണല്‍-ഒബ്‌ജെക്റ്റ്
സ്‌ക്രിപ്റ്റ് - ലോജിക്-ലാംഗ്വേജ് 
സി-സി-പ്ലസ് പ്ലസ് -പാസ്‌ക്കല്‍ 
പ്രോഗ്രാംസിന്റെ മായാ പ്രപഞ്ചം.

ഇടക്കിടക്ക് ഒരാക്രമണത്തെ ഓര്‍മ്മപ്പെടുത്തുന്ന
ആന്റി വൈറസ് അപ്‌ഡേഷനുകള്‍.

ചതുര കട്ടകളില്‍ കൈവിരല്‍ തുമ്പിന്റെ
സ്‌നേഹ സ്പര്‍ശം.
പതിനെട്ടു ന്യൂമറിക് കീകള്‍
ഇരുപത്തിയാറ് ആല്‍ഫബെറ്റ് കീകള്‍
പിന്നെ വീണ്ടും പതിനെട്ട് 
സൈന്‍ കീകള്‍
വിരല്‍ത്തുമ്പുകളില്‍ 
ശ്വാസം കിട്ടാതെ പിടയുന്നുണ്ട്.

ലോഗിങ്-അസംബ്ലി-റഫ്
ഫൈന്‍-ഫൈനല്‍കട്ടുകള്‍ ക്കൊടുവില്‍
കണ്‍ക്ല്യൂഷന്‍

തീരാത്ത പരാക്രമങ്ങള്‍ പിന്നെയും
ചതുരകട്ടകള്‍ വല്ലാതെ വലഞ്ഞിരിക്കുന്നു,

നാല് ആരോ കീകള്‍
ഇടത്തേക്കോ വലത്തേക്കൊ
എന്നറിയാതെ  ഉഴലുന്നു

ദിശയറിയാത്ത 
സ്‌ക്രോള്‍ കീകള്‍
ചെറുതില്‍ നിന്നും വലുതിലേക്കോ
വലുതില്‍ നിന്നും ചെറുതിലേക്കോ
ക്യാപ്‌സ് കീയുടെ വിലാപം.

താഴെക്കോ മുകളിലേക്കോ എന്നറിയാതെ
അപ്പ് ഡൗണ്‍ കീകള്‍ 
എന്റര്‍ കീ വല്ലാതെ വീര്‍പ്പുമുട്ടുന്നു.

മായ്ച്ചിട്ടും മായാത്ത ഡിലീറ്റ് കീ
ഓടി രക്ഷപെടാനാവാതെ എസ്‌കേപ്പ് കീ
ആള്‍ട് കീമാത്രം  മിണ്ടാതെ നില്‍ക്കുന്നു

ഇനി വയ്യ എന്ന്
ചതുരകട്ടകള്‍ വിലപിക്കുന്നു
പിന്നെയും.
ബാഡ് കമാന്റും ഫയല്‍ നെയിമും 
കട്ട് -കോപ്പി -പേസ്റ്റ് -ഷോര്‍ട് കട്ട്
കീകള്‍ തളര്‍ന്നിരിക്കുന്നു

ഉറക്കം നൂല്‍ കോര്‍ത്ത് 
കണ്‍പീലികളെ വരിഞ്ഞു ചേര്‍ക്കുമ്പോള്‍
സെറ്റ് ചെയ്ത അലാറം
നാലുമണികഴിഞ്ഞു മുപ്പതു മിനിറ്റ്
എന്നോര്‍മ്മപ്പെടുത്തുന്നു.
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!