Malayalam poem ; വിരുന്നുകാര്‍, പ്രിന്‍സി പ്രവീണ്‍ എഴുതിയ കവിത

By Chilla Lit Space  |  First Published Sep 2, 2022, 5:09 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. പ്രിന്‍സി പ്രവീണ്‍ എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 

മുന്‍പേ ചിലര്‍
വിടപറഞ്ഞു,

ആദ്യം നീണ്ടിടതൂര്‍ന്ന
മുടിയിഴകള്‍

പിന്നെ, മിനുത്ത 
ചര്‍മ്മകാന്തി

ഒടുവില്‍
അമ്മയാകാനുള്ള
കഴിവ്.

 

........................

Also Read : ലളിതമായ പ്രണയം, ബ്രസീലിയന്‍ കവി അദേലിയ പ്രാഡോയുടെ കവിത

Also Read : തിരസ്‌കാരം, ഷിഫാന സലിം എഴുതിയ കവിത

........................

 

ഒരാള്‍
വിരുന്നിനെത്തി

സമ്മാനപ്പൊതിയില്‍
മുന്തിരികുലകളുമായി

മുറിക്കോണിലെ
പുസ്തകത്തില്‍ 
ഒരു മയില്‍പീലി കണ്ണ്

എന്നെനോക്കി
പിറുപിറുക്കുന്നുണ്ട്,

അമ്മയാകാന്‍
കഴിവില്ലാത്തവള്‍ എന്ന്,

 

................

Also Read:  വീട് ഉറങ്ങുന്നു, ഹേമാമി എഴുതിയ കവിത

Also Read:  ഗജാനന ചരിതം, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ കവിത

................

 

ഇന്ന് മാറിടങ്ങളും
വാര്‍ന്നെടുത്തു,

അവിടെയും
താമസത്തിനു ആളെത്തിയെന്ന്

ഒഴിഞ്ഞു പോകാന്‍
കൂട്ടാക്കുന്നില്ലെന്ന്. 


................

Also Read : ഞാന്‍ മാഞ്ഞു പോയി കവിത തെളിഞ്ഞു വരുന്ന കാലം, ഫര്‍സാന എ പി എഴുതിയ കവിതകള്‍

Also Read : എന്റെ ആകാശമേ... , സഞ്ജയ്‌നാഥ് എഴുതിയ കവിത

................

 

മുറിക്കൊണിലെ
മയില്‍പീലി കണ്ണ് 

എന്നെ നോക്കി
പിന്നെയും  പുലമ്പുന്നുണ്ട്

മുലയൂട്ടാന്‍
കഴിവില്ലാത്തവള്‍  എന്നും

നിന്നെപോല്‍ മയില്‍പീലി 
പ്രസവിക്കില്ലെന്നും.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!