ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. പ്രവീണ്‍ മോഹനന്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത
Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത
.....................
കുപ്പിച്ചില്ലുകള്‍ നിറഞ്ഞ വാക്കുകള്‍
നിങ്ങളുടെ മുഖത്ത് തുപ്പിയിട്ടാണ്
പലരും കടന്നുപോയത്
നിങ്ങളുടെ വാതിലുകള്‍
തള്ളിത്തുറന്ന്
ഒരു പ്രളയം കടന്നുപോയി
അയല്‍പക്കത്തെ കോഴി
നിങ്ങളുടെ ചെടി കൊത്തിയതിന്
നിങ്ങളാ കോഴിയെ ചുട്ടു തിന്നു
.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത
Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍
.........................
വസന്തങ്ങളില്‍ നിറയെ നിറങ്ങളുമായി
വിഷം ഒലിച്ചിറങ്ങുന്നത്
നിങ്ങളറിഞ്ഞു
മുലയുണ്ണാന്‍ പറ്റാതെ പോയ
ബാല്യങ്ങളോട് കുപ്പിപ്പാലിന്റെ
(അ)രുചിയെ കുറിച്ച്
നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു
നിങ്ങള്‍ കൊന്ന്
കുഴിച്ചുമൂടിയ
നദിയുടെ മാറില്‍ സ്റ്റംപ് കുത്തി
ക്രിക്കറ്റ് കളിക്കുന്ന
ഫ്രീക്കന്മാരോടൊപ്പം നിങ്ങളും കളിച്ചു
.....................
Also Read : ബലൂണ്‍, സുജേഷ് പി പി എഴുതിയ രണ്ട് കവിതകള്‍
Also Read : ആണുങ്ങളില്ലാത്ത ലോകത്തില്‍, സിന്ദു കൃഷ്ണ എഴുതിയ കവിത
.....................
നിങ്ങള്‍ക്കിപ്പോഴും
ജീവിതം ഒരു കളിയാണ്
നിങ്ങളിപ്പോഴും
ഉറക്കം നടിച്ചു കൊണ്ടിരിക്കുകയാണ്
എന്റെ ഇല്ലായ്മകളില്‍
നിങ്ങള്‍ മുറിച്ചു മാറ്റിയ ഒച്ചകള്‍
മുഷ്ടി ചുരുട്ടി പ്രകമ്പനം കൊള്ളിച്ച്
ഒരു കൊടുങ്കാറ്റായി വരും
അന്ന്
നിങ്ങള്‍ ശരിക്കും
ഉറങ്ങുകയായിരിക്കും
നിങ്ങളുടെ കലണ്ടറിലെ
ചുവന്ന അക്കങ്ങളില്‍.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...