ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. പി എം ജയന്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത
Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത
.....................
സാല്‍വദോര്‍ ദാലി
തന്നില്‍ നിന്ന്
തന്നിലേക്കു
കുഴിച്ചുകൊണ്ടേയിരുന്ന
(Metamorphosis of Narcissus)
ദൂരമെത്രയായിരിക്കുമെന്ന്
കൊടിയേറ്റത്തിലെ
ഗോപിയെപ്പോലെ
രണ്ടായിരത്തി
ഇരുപത്തിയൊന്നിലൊരുവന്‍
കുന്തിച്ച്
ചിന്തിച്ചിരിക്കെ
ഒരു രാഷ്ട്രീയവും
ഒരു മഹാമാരിയും
മെല്ലെ മെല്ലെ
ഒരാളില്‍ നിന്ന്
അപരനിലേക്കുള്ള
അകലം
അനിവാര്യമാക്കി
നിയമമാക്കി
മാറ്റിയിരുന്നു.
................
Also Read : ഞാന്‍ മാഞ്ഞു പോയി കവിത തെളിഞ്ഞു വരുന്ന കാലം, ഫര്‍സാന എ പി എഴുതിയ കവിതകള്‍
Also Read : എന്റെ ആകാശമേ... , സഞ്ജയ്‌നാഥ് എഴുതിയ കവിത
................
നേരത്തെ
ക്യൂവില്‍
തൊട്ടുരുമ്മിയും
പ്ലേറ്റ് കൊട്ടിയും
വിധേയപ്പെട്ടവര്‍
വട്ടം വട്ടം നാരങ്ങാ
വളയത്തില്‍
ബാങ്കിന് മുന്നില്‍
റേഷന്‍ കടയില്‍
ബിവറേജസിന് മുന്നില്‍,
അകന്നകന്ന്
മാസ്‌കണിഞ്ഞപരിചിതരായി
ക്യൂ പാലിച്ചുപോന്നു.
.....................
Also Read : ലളിതമായ പ്രണയം, ബ്രസീലിയന്‍ കവി അദേലിയ പ്രാഡോയുടെ കവിത
Also Read : തിരസ്‌കാരം, ഷിഫാന സലിം എഴുതിയ കവിത
........................
ഒറ്റയൊറ്റയായി
വട്ടത്തില്‍
കീഴോട്ട്
മുഖം പൂഴ്ത്തി
പാതാളക്കുളത്തിലേക്ക്
അന്തര്‍ധാനം
ചെയ്തു പോകുന്ന
ഏകാന്ത ഭീതി.
കൂട്ടം ചേര്‍ന്ന്
പൊട്ടിത്തെറിക്കില്ലെന്ന്
ഉറപ്പിക്കാന്‍
ഒരേ വലുപ്പത്തില്‍
ഒരേ അകലത്തില്‍
ഒരേയിനം മരപ്പെട്ടിയില്‍
അടക്കിയിട്ടുണ്ട്
എന്നെ
നിന്നെ.