Malayalam Poem : കോമ്പല്ല്, മൊയ്തു മായിച്ചാന്‍കുന്ന് എഴുതിയ രണ്ട് കവിതകള്‍

By Chilla Lit SpaceFirst Published Jan 10, 2023, 3:30 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. മൊയ്തു മായിച്ചാന്‍കുന്ന് എഴുതിയ രണ്ട് കവിതകള്‍
 

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 

കോമ്പല്ല്

അന്നവള്‍ 
ഉപ്പുമാവിനായുള്ള 
ക്യുവില്‍ നിന്നും 
കോമ്പല്ല് കാട്ടി 
ചിരിക്കുമായിരുന്നു 

ദന്തല്‍ കെയറോ 
ക്ലിപ്പിടലോ 
റൂട്ട് കനാലോ 
ഇല്ലാത്ത,

പുഴുക്കുത്തേറ്റു 
ദ്രവിച്ചോട്ടവീണ 
കോമ്പല്ലില്‍ 
ഉപ്പ് നിറച്ച്
കരയാമ്പു ചവച്ചും 
ചിരിച്ചവളിന്ന്,

സകലരുടെയും 
പുഴുക്കുത്തേറ്റ 
പല്ലുകള്‍ 
പിഴുതെടുക്കുന്നു!

 

.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത

Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

.........................

 

 

കൂവല്‍!

ഈ കുന്നിന്‍ മുകളിലുള്ള 
പൊന്തക്കാട്ടിലെ 
കുറുക്കനാകാമായിരുന്നെങ്കില്‍,

സകല 
കോന്തന്മാരെയും 
കൂവി 
കുന്ന് കേറ്റാമായിരുന്നു:
 

നിങ്ങള്‍ക്കെന്നെ 
തല്ലിക്കൊല്ലാനുള്ള 
വകുപ്പൊന്നുമില്ലല്ലോ!

 

.....................
Also Read : ബലൂണ്‍, സുജേഷ് പി പി എഴുതിയ രണ്ട് കവിതകള്‍

Also Read : ആണുങ്ങളില്ലാത്ത ലോകത്തില്‍, സിന്ദു കൃഷ്ണ എഴുതിയ കവിത

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 


.....................

click me!