Malayalam Poem : പരിണാമം, ലാലു കെ ആര്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published Nov 19, 2022, 3:16 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ലാലു കെ ആര്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................


സയന്‍സിന്റെ
സ്‌പെഷ്യല്‍ ക്ലാസിന്
കുട്ടികളെല്ലാം
വൈകിയാണെത്തിയത് .

വേദപാഠക്ലാസും
ഗീതാ ക്ലാസും
മദ്രസയും വിട്ടത്
താമസിച്ചാണത്രേ .

 

.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത

Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

.........................

 

സയന്‍സ്മാഷ് പഠിപ്പിച്ചത്
പരിണാമസിദ്ധാന്തം .

സയന്‍സ് പുസ്തകത്തില്‍ നിന്ന്
ഡാര്‍വിനിറങ്ങി വന്ന്
നടുത്തളത്തില്‍ നിന്നു.

മഹാവിസ്‌ഫോടനത്തില്‍
ക്ലാസൊന്ന് ഞെട്ടി.
കടലും കരകളുമുണ്ടായി.
കടലില്‍ ജീവന്‍ തുടിച്ചു.
കടല്‍ ജീവികള്‍
കരയിലേക്ക്
നിരങ്ങിക്കയറി .

 

........................
Also Read : ഒരു സായാഹ്ന ദൃശ്യം, മൂസ എരവത്ത് എഴുതിയ കവിതകള്‍
Also Read : ന്നു-ന്നു- ന്നു- ന്നു -ന്നു, സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍

........................

 

പെട്ടെന്നാണ്

ദൈവങ്ങള്‍
നടുത്തളത്തിലേക്ക്
ചാടി വീണത്.

ഡാര്‍വിന്റെ ഷര്‍ട്ട് കീറി
മുണ്ടുരിഞ്ഞു പോയി .
എല്ലാം കഴിഞ്ഞ്
കഴുത്തിന് പിടിച്ച്
പുറത്തേക്കൊരേറും .

നനഞ്ഞ പൂഴിമണ്ണില്‍
മുഖമടിച്ചു വീണ് കിടപ്പുണ്ട്
സയന്‍സ് മാഷിപ്പോള്‍.

കരയുകയാവും .

ക്ലാസിനകത്ത് നിന്ന്
തെറി കേള്‍ക്കുന്നുണ്ട്,
ദൈവങ്ങള്‍ തമ്മിലാവും 

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

click me!