ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് കവിത എസ് കെ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
പകലുകള്‍ ചിലപ്പോള്‍
പുലര്‍ച്ചയായും
ചിലപ്പോള്‍ ഉച്ചയായും
മറ്റൂ ചിലപ്പോള്‍
വേര്‍തിരിച്ചെടുക്കാനാവാതെ
അസ്തമയത്തില്‍
ഒടുങ്ങി പോവുന്നതുമാവുന്നു.
ചിലപ്പോള്‍ വിരസവും
ആര്‍ദ്രവും
മറ്റു ചിലപ്പോള്‍
അലിവില്ലായ്മകളുടെ
അദൃശ്യരൂപങ്ങളും ആവുന്നു.
ഭ്രാന്തവും
ക്ഷണികവും
മറ്റു ചിലപ്പോള്‍
ആവര്‍ത്തനങ്ങളുടെ
കിതപ്പുമാവുന്നു.
പകലുകള്‍
ചിലപ്പോള്‍ തണുപ്പും
ചിലപ്പോള്‍ ചൂടും
മറ്റു ചിലപ്പോള്‍
പല ഋതുക്കളുടെ
പ്രയാണങ്ങളുമാവുന്നു.
ചിലപ്പോള്‍ മങ്ങിയതും
ചിലപ്പോള്‍ ഇടുങ്ങിയതും
മറ്റു ചിലപ്പോള്‍ കറുപ്പു വെളുപ്പും
കലര്‍ന്ന രൂപങ്ങളുമാവുന്നു.
എന്നാലും;
പകലുകള്‍ എപ്പോഴും
ഒരറ്റത്ത് നിന്നു -
മറ്റേയറ്റത്തെത്താന്‍
ബദ്ധപ്പെട്ട്
ഓടുന്ന വണ്ടി പോലെ
യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.