ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ലെസ്ബിയന്‍ കവിതകളുടെ തുടക്കക്കാരിയായ വടക്കേ അമേരിക്കന്‍ എഴുത്തുകാരി എല്‍സാ ജിദ്‌ലോ എഴുതിയ 100 വര്‍ഷം മുമ്പുള്ള കവിതയുടെ വിവര്‍ത്തനം. മൊഴിമാറ്റം: ഐറിസ്
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
എല്‍സാ ജിദ്‌ലോ അഥവാ എല്‍സി ആലിസ് ജിദ്‌ലോ (29.12.1898 to 08.06.1986) വടക്കേ അമേരിക്കയില്‍ ആദ്യമായി ലെസ്ബിയന്‍ പ്രണയകവിതകള്‍ പ്രത്യക്ഷമായി എഴുതി പ്രസിദ്ധീകരിച്ച എഴുത്തുകാരിയാണ്. On A Grey Thread എന്ന കവിതാസമാഹാരം 1923-ല്‍ Will Ransom പ്രസിദ്ധീകരിച്ചു. Of A Certain Friendship എന്ന കവിത എഴുതിയിട്ട് ഇപ്പോള്‍ നൂറ് വര്‍ഷമായി. ആ കവിതയുടെ വിവര്‍ത്തനമാണിത്.
ഒരു പ്രത്യേക സ്‌നേഹക്കൂട്ടിനെക്കുറിച്ച്
ഇലയനക്കമില്ലാതെ നീ എന്‍റെ വീട്ടിലേക്ക് കയറിവന്നതും
ഒന്നുമുരിയാടാതെ വീണ്ടും പടിയിറങ്ങിപ്പോയതും
പതിവില്ലാത്തത്.
ഒപ്പമായിരുന്നപ്പോള്‍ എന്‍റെ തീന്മേശയില്‍നിന്നുണ്ട്
എന്‍റെ കിടക്കയിലുറങ്ങി.
ഇനിമയാര്‍ന്ന കാലം,
എന്നിട്ടുമൊന്നുമൊന്നുമായില്ല,
ഏറെയൊന്നും മിണ്ടിപ്പറഞ്ഞുമില്ല.
നീ പടിയിറങ്ങിയപ്പോള്‍ നോവ് കനത്തു.
ഇപ്പോള്‍ അതും വരണ്ടു.
എങ്കിലും എന്‍റെ വീട്ടിലെ ആ മുറിയുടെ വാതില്‍
ഇനിയൊരിക്കലും തുറക്കില്ല.
നീയുണ്ട പിഞ്ഞാണവും മുള്‍ക്കരണ്ടിയും
നിന്‍റെ ദാഹം തീര്‍ത്ത ചില്ലുകോപ്പയും
നീ മൂളിയ ഈണവും
എല്ലാം ആ മുറിയില്‍ത്തന്നെയുണ്ട്
ഒടുവിലായി നീ തലചായ്ച്ച ആ തലയിണയ്‌ക്കൊപ്പം.
ഇനിയെന്‍റെ ചുവടുകള്‍ പതിയാതിരിക്കേണ്ട ഒരിടം.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...