ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഗീതു പൊറ്റെക്കാട്ട് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത
Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത
Also Read : കൈയകലം, പ്രിന്‍സി പ്രവീണ്‍ എഴുതിയ കവിത
.....................
നിന്റെ വാക്കിനേക്കാള്‍ ബലപ്പെട്ട
മനസ്സുള്ളതുകൊണ്ട് ലോകമേ
എനിക്കിപ്പോള്‍ നിന്നെ ഭയമില്ല.
ഒന്‍പത് തവണ എറിഞ്ഞിട്ടും
ഉടയാത്ത ചങ്കുള്ളതിനാല്‍
ലോകമേ എനിക്കിപ്പോള്‍
നിന്നെ ഭയമില്ല.
എത്ര തവണ കൊന്നിട്ടും,
ജീവിച്ചിരിക്കുന്ന എന്റെ
ആത്മാവിനെ ആനന്ദിപ്പിക്കേണ്ടത്
എന്റെ മാത്രം ആവശ്യമായതിനാല്‍...
........................
Also Read : ലളിതമായ പ്രണയം, ബ്രസീലിയന്‍ കവി അദേലിയ പ്രാഡോയുടെ കവിത
Also Read : തിരസ്‌കാരം, ഷിഫാന സലിം എഴുതിയ കവിത
Also Read : നീലക്കുറുക്കന്‍, ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട് എഴുതിയ കവിത
........................
പിച്ചിച്ചീന്താന്‍ വഴിയില്‍ നീ
പതിയിരിപ്പുണ്ടെന്നറിഞ്ഞിട്ടും,
നിന്റെ കൂര്‍ത്ത നിഴലുകള്‍
ഇനിയും എന്നെ വേട്ടയാടും
എന്നുറപ്പുണ്ടായിട്ടും,
ഓരോ ചുവടിലും ഉടലുറച്ച്,
ഓരോ മുറിവിലും കനലെറിഞ്ഞ്,
ഞാന്‍ വരികയാണ്...
................
Also Read: വീട് ഉറങ്ങുന്നു, ഹേമാമി എഴുതിയ കവിത
Also Read: ഗജാനന ചരിതം, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ കവിത
................
എന്റെ ആനന്ദം നിങ്ങളെ പൊള്ളിക്കുന്നുവെങ്കില്‍
ഇര നിങ്ങളാണ്!
വലിപ്പം കൂടിയാലും കുഴപ്പമില്ല
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...