Malayalam Poem| അപരന്‍, ഡോ. പി സജീവ് കുമാര്‍ എഴുതിയ കവിത

By Chilla Lit Space  |  First Published Nov 22, 2021, 6:50 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  ഡോ. പി സജീവ് കുമാര്‍ എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined


ഒരുക്കമാണെപ്പോഴും,
നേര്‍ക്കുനേര്‍ കാണുമ്പോള്‍
നേരിടുവാനായെന്റെയുള്ളില്‍,
അപരനെങ്ങിനെ പെരുമാറുമാ-
യപൂര്‍വ്വസമാഗമവേളയിലെന്നൊ-
രാന്തലിനെയടക്കുന്നു.

വാക്കും നോക്കും
വീറും വാശിയും
എന്റേതു പോലെയോ?

ഇരിപ്പും നടപ്പും
ചിരിയും ചീരാപ്പും , 
ചിന്തയും ചന്തവും
എന്റേതു പോലെയോ?

എന്നെ കാണ്‍കിലെന്തു ചൊല്ലുമാദ്യം 
അപരന്റെ ചുണ്ടുകള്‍,
തിരച്ചന്നേരം ഞാനുതിര്‍ക്കും
വാക്കിലയാള്‍ കുളിര്‍ക്കുമോ,
ആ മിഴികളിലത്ഭുത പൂക്കള്‍ വിടര്‍ന്നു
സുഗന്ധമെമ്പാടും പൊഴിച്ചതെന്നെയങ്ങു
മയക്കീടുമോ?

ആര്‍ദ്രമാനസനാകുമോ
ക്ഷിപ്രകോപിയാകുമോ
ഭക്ഷണപ്രിയനോ
ചരാചരപ്രേമമുള്ളവനോ
എങ്ങനെയാകുമെന്നപരനെന്നു
വ്യാകുലചിത്തനായി
നിമിഷ സൂചികളെണ്ണി
കാത്തിരുപ്പ്.

ഇനിയപരനെന്നെ കാണുകില്‍
സൂത്രത്തില്‍
കബളിപ്പിച്ചു കടക്കുമോ
മന്ത്രജാലം, ഒടിവിദ്യ 
പെരുതായി പയറ്റിക്കേമനാവുമോ.
ഇനിയപരനെന്നെക്കണ്ടു
ഞാനതറിയാതെപ്പോവുമോ?
 

click me!