Malayalam Poem : വിരലറ്റം വസന്തം, ദേവി ശങ്കര്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published Feb 17, 2022, 3:13 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ദേവി ശങ്കര്‍ എഴുതിയ കവിത

 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

എണ്ണിയ വിരലുകളില്‍
ആ വിരലഗ്രത്തിന്
ഒരു തണുപ്പ്.
തീരത്തുറങ്ങിയ
മണല്‍ത്തരികളിലും
നനവിന്റെ
കഥയേറെ.

ആ വിരലഗ്രത്തിന്
ഒരു ചൂട്.
പോയ് മറഞ്ഞ
സന്ധ്യകള്‍ക്ക്
ഉമ്മറക്കോലായിലെ
തിരിനാളത്തിന്റെ
ചൂട്.

ആ വിരലഗ്രത്തിന് 
ഒരു നീറ്റല്‍.
ഒരു നെടുവീര്‍പ്പില്‍
മായാതെ നീ എഴുതിയ
പ്രണയ വരികള്‍
മായ്ച്ചതിന്റെ
അസഹ്യമായ നീറ്റല്‍.

ആ വിരലഗ്രത്തില്‍
ഒരിറ്റു വെള്ള.
പുതുമഴ പെയ്തിട്ടും
വര്‍ഷം വന്നിട്ടും
വരള്‍ച്ചയടങ്ങാത്ത
നീല മിഴികള്‍
ചിമ്മി തുറന്നപ്പോള്‍
വിരലാഗ്രത്തില്‍ വെള്ളം.

ഒടുക്കം ആ വിരലാഗ്രത്തില്‍
ചേര്‍ന്ന വിരലുകള്‍.
ഒഴുകിയ വഴികളില്‍
ചേര്‍ന്ന തോളുകള്‍.
ഒന്നായ് ചേര്‍ന്ന
വിരലാഗ്രങ്ങളില്‍
ആഴിയിലെ മുത്തുകള്‍
പറ്റിപ്പിടിച്ചിരുന്നു.

 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!