Malayalam Poem : അവസാന പേജ്, ദാനിയ നജീഹ എഴുതിയ കവിത

By Chilla Lit SpaceFirst Published Apr 26, 2022, 4:15 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ദാനിയ നജീഹ എഴുതിയ കവിത

 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

നോട്ടു പുസ്തകത്തിന്റെ 
അവസാനത്തെ താളെപ്പോഴും 
സത്യസന്ധമായ
ഒരവശേഷിപ്പാകുന്നു.

മുന്നേ കടന്നുപോയതൊക്കെയും 
അടിച്ചേല്‍പ്പിക്കപ്പെട്ട
ആശയങ്ങള്‍ക്ക് വഴങ്ങുമ്പോള്‍,
അതവനവനുവേണ്ടി മാത്രം 
മാറ്റി വെക്കപ്പെടുന്ന 
കണ്ണാടിയാകുന്നു.

ആത്മരഹസ്യങ്ങളുടെ,
ഉള്ളുലക്കുന്ന പ്രതികാരങ്ങളുടെ,
അപമാനഭാരങ്ങളുടെ, 
മൂടി വെക്കപ്പെട്ട പ്രണയങ്ങളുടെ,
അസ്ഥിത്തറ.

പൊതു ബോധങ്ങളാല്‍
ഗണിക്കപ്പെടാതെ 
അറ്റത്തൊളിച്ചിരിക്കുമ്പോഴും,
അതിനുള്ളിലൊരു 
കനലെരിയുന്നു.

അവസാന താള്,
ഒറ്റക്കൊരു വിപ്ലവമാകുന്നു

അല്ലെങ്കില്‍ തന്നെ,
അത്രമേല്‍
അരികുവത്കരിക്കപ്പെട്ട
മറ്റെന്താണുള്ളത്!


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!