ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ബെസ്റ്റി തോമസ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത
Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത
.....................
സ്വാതന്ത്ര്യവാദികളും
സമത്വവാദികളുമായ
പത്തു പതിനഞ്ചുപേരെ
ഒരു കാരണവും കൂടാതെ
ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍
ചേര്‍ത്തിടണം.
ആരാണ്
എന്താണ്
എന്തിനാണീ ഗ്രൂപ്പ്
തുടങ്ങിയ ചോദ്യങ്ങള്‍
തുരുതുരെ വരുന്നത്
കണ്ട് രസിക്കണം...
........................
Also Read : ലളിതമായ പ്രണയം, ബ്രസീലിയന്‍ കവി അദേലിയ പ്രാഡോയുടെ കവിത
Also Read : തിരസ്‌കാരം, ഷിഫാന സലിം എഴുതിയ കവിത
........................
സ്വാതന്ത്ര്യത്തിനും
സമത്വത്തിനും
ഒരിക്കലും നിരക്കാത്ത
ചില വിരുദ്ധചോദ്യങ്ങളെറിഞ്ഞ്
മറുപടികള്‍ക്ക് കാത്തിരിക്കണം...
ആക്രോശങ്ങളും
പോര്‍വിളികളും
വാക് ശരങ്ങളും
മുറുകി മുറുകി വരുമ്പോള്‍
മെസേജ് സെറ്റിങ്‌സില്‍
അഡ്മിന്‍ ഓണ്‍ലി ആക്കണം.
പേഴ്‌സണല്‍ ചാറ്റിലേക്ക് വരുന്ന
മെസേജുകളെ മ്യൂട്ട് ലിസ്റ്റില്‍ ഇടണം.
ഗ്രൂപ്പില്‍ ഓരോരുത്തരായി
ലെഫ്റ്റ് അടിച്ചു പോകുന്നത്
സീരിയല്‍ കില്ലറുടെ
ഭ്രാന്തമായ ചിരിയോടെ
കണ്ടിരിക്കണം.
................
Also Read: വീട് ഉറങ്ങുന്നു, ഹേമാമി എഴുതിയ കവിത
Also Read: ഗജാനന ചരിതം, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ കവിത
................
ഒരു കൊല നടത്തിയ
ലാഘവത്തോടെ
ഒടുവിലവശേഷിക്കുന്ന
ഏകാന്തതയില്‍
നിരപരാധിയായ
ഒരു ചെകുത്താനെപ്പോലെ
അടുത്ത വേട്ടയ്ക്കുള്ള
പദ്ധതിയിടണം!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...