Malayalam Poem: പുതപ്പ്, ബാബു തളിയത്ത് എഴുതിയ കവിത

By Chilla Lit Space  |  First Published May 24, 2022, 3:52 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ബാബു തളിയത്ത് എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

പുതപ്പ്
ശരീരങ്ങളുംമനസ്സുകളും
മൂടിക്കിടക്കുന്നു

ഉഷ്ണത്തിന്റെ നഗ്‌നതയില്‍ ഒറ്റപ്പെട്ട്
ശൈത്യകാലത്തേയ്ക്ക് ചേക്കേറുന്നു
ഒളിവിലും ഊഷ്മളതയിലും
ഉടലുകള്‍ക്കുവേണ്ടിമാത്രം
ഗൃഹങ്ങള്‍ തീര്‍ക്കുന്നു
അനാവൃതമാകുമ്പോള്‍ 
തെളിയുന്ന കൗതുകങ്ങളെ
മറച്ചുവയ്ക്കുന്നു

പുതഞ്ഞുതീരാതെ
ശേഷിക്കുന്നു
നിദ്രയുടെ അബോധങ്ങള്‍ 
സ്വപ്നങ്ങളുടെ ഇടവേളകള്‍ 

വീണ്ടും
പുതപ്പു മൂടുന്നു
സുഷുപ്തിയുടെ ശൈശവം
മൃതിയാല്‍ ദംശിക്കപ്പെടാത്ത
ചിരജ്ജന്മം.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!