Malayalam Poem : പ്രണയപര്‍വ്വം, ബാബു ഏ ആര്‍ എഴുതിയ കവിത

By Chilla Lit Space  |  First Published Jan 5, 2023, 5:23 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ബാബു ഏ ആര്‍ എഴുതിയ കവിത


 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 

പ്രണയപര്‍വ്വം 
ഉടല്‍ക്കെട്ടഴിച്ചു നീ
വായിച്ചു തീര്‍ക്കേണമെന്നെ
പുലരും വരേയ്ക്കും.

ഒഴുക്കി വിട്ടേക്കുകെന്നുടലിനെ
നീയപ്പോള്‍
ഭൂഗുരുത്വമില്ലാത്തിടങ്ങളില്‍.

നിന്റെ സര്‍പ്പ ദംശനമേറ്റെന്റെ
ചുണ്ടുകള്‍
പടംപൊഴിച്ചീടേണം
ദാഹങ്ങളന്നേരം.

 

.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത

Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

.........................

 

രാത്രിയും പകലുമായ്
പിളര്‍ന്ന രണ്ടാകാശങ്ങള്‍
ഒന്നായിടും വരെ
പറക്കണം നമുക്കപ്പോള്‍
ചിറകു കുടഞ്ഞെറിഞ്ഞ്
രണ്ടു പറവകളായി.

ചുണ്ടു നനച്ചു നീയെന്നെ
കൊല്ലുന്ന നേരത്തു
കുടിച്ചു തീര്‍ക്കേണമെനിക്കെന്റെ
പ്രണയ സ്മരണകള്‍.

 

.....................
Also Read : ബലൂണ്‍, സുജേഷ് പി പി എഴുതിയ രണ്ട് കവിതകള്‍

Also Read : ആണുങ്ങളില്ലാത്ത ലോകത്തില്‍, സിന്ദു കൃഷ്ണ എഴുതിയ കവിത
.....................

 

 

കെടുത്തി വെക്കേണം
നക്ഷത്രവിളക്കുകള്‍
ഇരുട്ടുകമ്പളം വിരിച്ചിടേണം.
തളിര്‍ത്ത മഴച്ചില്ലകള്‍കൊണ്ട്
നാം പുതച്ചുമൂടേണം
പുലരും വരേയ്ക്കും.

പൊഴിച്ചിടേണം
പ്രണയത്തിന്നടരുകളോരോന്നായ്
കെട്ടുപിണഞ്ഞ പ്രാണന്റെ വേരുകള്‍
തീപിടിച്ചു പുഴകളായീടേണം.
ഉരുകി വീഴേണം നീയപ്പോള്‍ 
പെണ്‍കുളിരാഴങ്ങളിലൊരു
മഞ്ഞുതുള്ളിയായ്.

പിന്നെ തിരിച്ചുപോകേണമെ -
ന്നുടലുമായൊറ്റയ്ക്കു.
വരണ്ട നദിയായ് മേയണം
ഇലകൊഴിയും
കാടുകള്‍ക്കിടയിലൂടെന്നും.

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!