Malayalam Poem : കണക്കുമരം, അമീന ബഷീര്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published Feb 9, 2022, 5:09 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അമീന ബഷീര്‍ എഴുതിയ കവിത 

 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

മേഘങ്ങള്‍ക്കു താഴെ
ആകാശച്ചെരുവില്‍
കണക്കുകൂട്ടലുകളുടെ
ഒരു മരം-
ഓരോ ഇലകളിലും
രേഖപ്പെടുത്തിയ പേരുകള്‍,
ചെയ്തുകൂട്ടിയ കര്‍മ്മങ്ങള്‍.


ബന്ധങ്ങളുടെ 
ആഴവേരുകള്‍
ഭൂമിയുടെ വിശാലതയെ
ചുറ്റിവരിയുന്നു.

ശിഖരങ്ങളില്‍ നിന്നും
പൊഴിയും ദലങ്ങള്‍
ബന്ധങ്ങളുടെ 
ആത്മാവിനെപ്പിണയുന്നു..

അടിമണ്ണോട് ചേര്‍ന്നു-
റങ്ങുന്ന അകലങ്ങള്‍
മൂലകങ്ങളായി അവ വീണ്ടും
പിറക്കുന്നു.
കര്‍മ്മങ്ങളുടെ 
കണക്കുകൂട്ടലുകളാല്‍
വീണ്ടും വളരുന്നു.

ഭൂമിയിലെ സര്‍വ്വപേരുകളും 
കര്‍മ്മങ്ങളും
ഈ വൃക്ഷം മാത്രമാണ്.

അതിനപ്പുറം 
ആകാശച്ചെരുവില്‍
നക്ഷത്രങ്ങള്‍ പുഞ്ചിരിക്കുന്നു,
ഭൂമിയെ മുഴുവനായി
നിലാവ് 
തഴുകിയുറക്കുന്നു.
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!