ദശലക്ഷക്കണക്കിന് പേരാണ് പോസ്റ്റ് കണ്ടത്. നൂറുകണക്കിന് പേര്‍ സൊമാറ്റോയുടെ പോസ്റ്റിന് താഴെ തന്നെ രസകരമായ കമന്‍റുകളും ഇട്ടിരിക്കുന്നത്.
ഓണ്‍ലൈൻ ഫുഡ് ഡെലിവെറികളുടെ കാലമാണിത്. പ്രത്യേകിച്ച് നഗരങ്ങളില്‍ ഓരോ ദിവസവും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. തിരക്കുകള്‍ക്കിടെ പാചകത്തിന് സമയം കണ്ടെത്താൻ കഴിയാത്തവര്‍ക്കും, പുറത്തുപോയി കഴിക്കാൻ സൗകര്യപ്പെടാത്തവര്‍ക്കുമെല്ലാം വലിയ ആശ്വാസമാണ് ഓണ്‍ലൈൻ ഫുഡ് ഡെലിവെറി.
ഇത്തരത്തില്‍ രാജ്യത്ത് ഏറ്റവുമധികം കസ്റ്റമേഴ്സ് ഉള്ള ഒരു ആപ്പ് ആണ് സൊമാറ്റോ. സോഷ്യല്‍ മീഡിയയിലൂടെയും സൊമാറ്റോ നല്ലരീതിയില്‍ കസ്റ്റമേഴ്സുമായി ഇടപഴകാനും സജീവമായി നില്‍ക്കാനുമെല്ലാം ശ്രമിക്കാറുണ്ട്. ഇതിന്‍റെ ഭാഗമായി രസകരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളും സൊമാറ്റോ പങ്കുവയ്ക്കാറുണ്ട്.
undefined
ഇപ്പോഴിതാ സമാനമായ രീതിയില്‍ സൊമറ്റോ പങ്കുവച്ചിരിക്കുന്നൊരു പോസ്റ്റാണ് വലിയ രീതിയില്‍ ശ്രദ്ധ നേടുന്നത്.
ഭോപ്പാലില്‍ നിന്നുള്ള അങ്കിത, ദയവായി മുൻകാമുകന് ക്യാഷ് ഓണ്‍ ഡെലിവെറിക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കൊടുക്കുന്നത് നിര്‍ത്തണം. അദ്ദേഹം ഇത് മൂന്നാംതവണയാണ് ഞങ്ങള്‍ക്ക് പണം തരാതിരിക്കുന്നത്- എന്നായിരുന്നു സൊമാറ്റോ പങ്കിട്ട പോസ്റ്റ്. ഒരു താമശയെന്ന രീതിയില്‍, അതേസമയം ക്യാഷ് ഓൺ ഡെലിവെറിയായി ഓര്‍ഡര്‍ ചെയ്ത ശേഷം പണം നല്‍കാതിരിക്കുന്ന പ്രവണതയെ പരിഹസിച്ചുകൊണ്ടാണ് സൊമാറ്റോയുടെ പോസ്റ്റ്.
എന്നാല്‍ വലിയ രീതിയില്‍ ആണ് ആളുകള്‍ ഈ പോസ്റ്റ് ഏറ്റെടുത്തത്. ദശലക്ഷക്കണക്കിന് പേരാണ് പോസ്റ്റ് കണ്ടത്. നൂറുകണക്കിന് പേര്‍ സൊമാറ്റോയുടെ പോസ്റ്റിന് താഴെ തന്നെ രസകരമായ കമന്‍റുകളും ഇട്ടിരിക്കുന്നത്. ധാരാളം പേര്‍ ഇത് പങ്കുവച്ച് അവരവരുടെ സര്‍ക്കിളില്‍ രസകരമായ കമന്‍റുകളും ചര്‍ച്ചകളും നടത്തുന്നതും കാണാം.
സൊമാറ്റോ തന്നെ വീണ്ടും വീണ്ടും തങ്ങളുടെ പോസ്റ്റിന് താഴെ തമാശ കമന്‍റുകള്‍ ഇട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇതോടെ പോസ്റ്റ് പിന്നെയും സജീവമായി നില്‍ക്കുകയാണ്. ഇതിനിടെ പോസ്റ്റും കൊള്ളാം, കമന്‍റുകളും കൊള്ളാം എന്ന മട്ടില്‍ ഇതെല്ലാം വായിക്കാൻ വരുന്നവരും ഏറെയാണ്.
സൊമാറ്റോയുടെ പോസ്റ്റും കമന്‍റുകളും നോക്കൂ...
Ankita from Bhopal please stop sending food to your ex on cash on delivery. This is the 3rd time - he is refusing to pay!
— zomato (@zomato)ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-