രണ്ട് ഭാര്യമാരെയും പറ്റിക്കാൻ മൂന്നാം ഭാര്യയുമായി എത്തി; യൂട്യൂബര്‍ക്ക് അസഭ്യവര്‍ഷം

By Web Team  |  First Published Feb 8, 2023, 6:02 PM IST

ഹൈദരാബാദില്‍ നിന്നുള്ള യൂട്യൂബറാണ് അര്‍മാൻ മാലിക്.ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് അര്‍മാൻ മാലിക്കിന് ഉള്ളത്. ഇദ്ദേഹത്തിന് പായല്‍- കൃതിക എന്നിങ്ങനെ രണ്ട് ഭാര്യമാരും, ഒരാണ്‍കുഞ്ഞുമുണ്ട്. നാല് പേരും ഒരുമിച്ചാണ് ജീവിക്കുന്നത്.


സോഷ്യല്‍ മീഡിയയിലും യൂട്യൂബിലുമെല്ലാം കണ്ടന്‍റുകള്‍ ചെയ്ത് വരുമാനം കണ്ടെത്തി ജീവിക്കുന്നവര്‍ ഇന്ന് ഏറെയാണ്. പലരും ചെലവ് കുറഞ്ഞ രീതിയില്‍ അവരവരുടെ വീടുകളിലോ പരിസരങ്ങളിലോ ആയിത്തന്നെയാണ് അധികവും കണ്ടന്‍റുകള്‍ തയ്യാറാക്കാറ്. 

ഇവയില്‍ ഒരു വിഭാഗം കണ്ടന്‍റുകള്‍ നിലവാരം പുലര്‍ത്തുന്നവയാണെങ്കില്‍ മറ്റൊരു വിഭാഗം പലപ്പോഴും മോശം കമന്‍റുകളിലൂടെയും വിമര്‍ശനങ്ങളിലൂടെയുമെല്ലാമായിരിക്കും ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. 

Latest Videos

ഇപ്പോഴിതാ രണ്ട് ഭാര്യമാരുണ്ടെന്നതിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയനായി മാറിയ യൂട്യൂബര്‍ അര്‍മാൻ മാലിക്കിന്‍റെ ഒരു വീഡിയോ ആണ് ഇത്തരത്തില്‍ വിമര്‍ശനങ്ങളിലൂടെ വൻ ശ്രദ്ധ പിടിച്ചുപറ്റുന്നത്. 

രണ്ട് ഭാര്യമാരെ കൂടാതെ മൂന്നാമതൊരു യുവതിയെ കൂടി താൻ വിവാഹം ചെയ്തുവെന്ന രീതിയിലാണ് അര്‍മാൻ വീഡിയോ ചെയ്തിരിക്കുന്നത്. ഭാര്യമാര്‍ക്കുള്ളൊരു 'പ്രാങ്ക്' അഥവാ, അവരെ പറ്റിക്കുന്നതിന് വേണ്ടിയാണ് ഇദ്ദേഹമിത് ചെയ്തിരിക്കുന്നത്. എന്നാല്‍ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള വ്യൂ ലഭിക്കുമ്പോള്‍ തന്നെ ധാരാളം മോശം കമന്‍റുകളും അസഭ്യവര്‍ഷവും തന്നെയാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. 

ഹൈദരാബാദില്‍ നിന്നുള്ള യൂട്യൂബറാണ് അര്‍മാൻ മാലിക്.ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് അര്‍മാൻ മാലിക്കിന് ഉള്ളത്. ഇദ്ദേഹത്തിന് പായല്‍- കൃതിക എന്നിങ്ങനെ രണ്ട് ഭാര്യമാരും, ഒരാണ്‍കുഞ്ഞുമുണ്ട്. നാല് പേരും ഒരുമിച്ചാണ് ജീവിക്കുന്നത്. 

രണ്ട് ഭാര്യമാര്‍ എന്ന സ്വകാര്യത തന്നെയാണ് അധികവും അര്‍മാൻ യൂട്യൂബില്‍ കണ്ടന്‍റ് ആക്കാറ്. രണ്ട് പേരും ഒരുമിച്ച് ഗര്‍ഭിണികളായതോടെ ഇതുവച്ചുള്ള അര്‍മാന്‍റെ വീഡിയോയും നേരത്തെ  വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗര്‍ഭിണികളായ ഭാര്യമാരെ പറ്റിക്കാൻ വ്യാജമായി മൂന്നാം ഭാര്യയെ ഇറക്കിയിരിക്കുന്നത്. 

ഇത് സത്യമാണെന്ന് വിശ്വസിച്ച് പായലും കൃതികയും അര്‍മാൻ മാലിക്കിനോട് ദേഷ്യപ്പെടുന്നതും അവര്‍ അസ്വസ്ഥരും ദുഖിതരുമെല്ലാമാകുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഇതെല്ലാം സ്ക്രിപ്റ്റ് ചെയ്ത് ചെയ്തതാണെന്നും അത് വീഡിയോയില്‍ വ്യക്തമാണെന്നും എന്തിനാണ് കാഴ്ചക്കാരെ ഇങ്ങനെ അപഹസിക്കുന്നത് എന്നുമാണ് വീഡിയോ കണ്ട മിക്കവരും ചോദിക്കുന്നതും. ഇത്തരം വീഡിയോകള്‍ കണ്ട് വിജയിപ്പിക്കരുതെന്നും ഇവര്‍ക്കിടയില്‍ വളരുന്ന ആ കുഞ്ഞിനെ ഓര്‍ത്തും, ഇനി ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളെ ഓര്‍ത്തുമാണ് ഏറെ ദുഖം തോന്നുന്നത് എന്നും നിരവധി പേര്‍ കമന്‍റില്‍ കുറിച്ചിരിക്കുന്നു. 

നേരത്തെ ഭാര്യമാര്‍ ഒരുമിച്ച് ഗര്‍ഭിണികളായ കാര്യം പങ്കുവച്ചുകൊണ്ട് വീഡിയോ ചെയ്തപ്പോഴും ധാരാളം പേര്‍ ഇദ്ദേഹത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അര്‍മാന്‍റെയും ഭാര്യമാരുടെയും മനോനില അസാധാരണമാണെന്നും മോശം രീതിയിലുള്ള പ്രശസ്തിയിലൂടെ പണം സമ്പാദിക്കാമെന്ന ഇവരുടെ ചിന്ത മാതൃകാപരമല്ലെന്നുമെല്ലാം അന്നും നിരവധി പേര്‍ കുറിച്ചിരുന്നു. 

Also Read:- രണ്ട് ഭാര്യമാർക്കും ഒരുമിച്ച് ഗർഭധാരണം; യൂട്യൂബർക്ക് വമ്പൻ പരിഹാസവും വിമർശനം

click me!