സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള സെലിബ്രിറ്റി തന്നെയാണ് അർമാൻ. നേരത്തെ തന്നെ ഭാര്യമാർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം അർമാൻ പങ്കുവയ്ക്കാറുണ്ട്
യൂട്യൂബർമാരുടെയും വ്ളോഗർമാരുടെയും കാലമാണിത്. സോഷ്യൽ മീഡിയയിലെല്ലാം ഇവരുടെ സജീവമായ സാന്നിധ്യം നമുക്ക് കാണാവുന്നതേയുള്ളൂ. ദിവസവും എണ്ണമറ്റ വീഡിയോകളാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ദിവസവും കാണുന്നതും.
പലരും തങ്ങളുടെ വീഡിയോകളിലൂടെ താരസമാനമായ പ്രഭാവം തന്നെ നേടിയെടുക്കാറുണ്ട്. ചിലരാകട്ടെ കാഴ്ചക്കാരുടെ പ്രശംസ നേടിയെടുക്കുന്നതിലൂടെ മാത്രമല്ല, വിമർശനങ്ങളിലൂടെയും മോശം 'പബ്ലിസിറ്റി'യിസലൂടെയുമെല്ലാം ശ്രദ്ധാകേന്ദ്രങ്ങളായി മാറാറുണ്ട്.
ഇപ്പോഴിതാ കുടുംബത്തിന്‍റെ പേരിൽ ഇത്തരത്തിൽ മോശം രീതിയിൽ ശ്രദ്ധേയനായി മാറുകയാണൊരു യൂട്യൂബർ. ഹൈദരാബാദ് സ്വദേശിയായ അർമാൻ മാലിക് എന്ന യൂട്യൂബറാണ് തന്‍റെ ജീവിതപങ്കാളിമാരുടെ പേരിൽ വ്യാപകമായി വിമർശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നത്.
അർമാൻ മാലിക്കിന് രണ്ട് ഭാര്യമാരാണുള്ളത്. കൃതിക മാലിക്കും പായൽ മാലിക്കും. ഇരുവരും ഒരേസമയത്ത് ഗർഭിണികളായിരിക്കുകയാണ്. ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ഏവരെയും അറിയിച്ചതോടെയാണ് അർമാൻ മാലിക്കിന് വ്യാപക വിമർശനം വന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള സെലിബ്രിറ്റി തന്നെയാണ് അർമാൻ. നേരത്തെ തന്നെ ഭാര്യമാർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം അർമാൻ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇരുവരുടെയും മെറ്റേണിറ്റി ഫോട്ടോഷൂട്ട് രീതിയലുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
രണ്ട് ഭാര്യമാർക്കൊപ്പം ജീവിക്കുന്നത് തന്നെ അസാധാരണ മനോനിലയാണെന്നും ഇവർ ഒരുമിച്ച് ഗർഭിണികളായിരിക്കുന്നത് ഇത്തരത്തിൽ ഏവരുമായി പങ്കുവയ്ക്കുന്നത് സന്തോഷം കൊണ്ടല്ല, മറിച്ച് മോശം നിലയിൽ പ്രശസ്തി നേടി അതുവഴി പണം സമ്പാദിക്കുന്നതിനാണെന്നുമെല്ലാമാണ് അർമാൻ മാലിക്കിനെതിരെ ഉയരുന്ന വിമർശനങ്ങൾ.
ക്രിയാത്മകമായ കഴിവുകൾ കൊണ്ടല്ല അർമാൻ ശ്രദ്ധേയനാകുന്നതെന്നും ഇതൊരിക്കലും മാതൃകാപരമല്ലെന്നുമെല്ലാം അർമാന്‍റെ വീഡിയോകൾക്കും ചിത്രങ്ങൾക്കും താഴെ നിരവധി പേർ കുറിച്ചിരിക്കുന്നു. നേരത്തെ തന്നെ അർമാൻ മാലിക്കിന് ഒരു ആൺകുട്ടിയുണ്ട്. അടുത്ത രണ്ട് കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ മൂവരും.
Also Read:- '9 ഭാര്യമാര്‍, അത് പത്താക്കണം, പത്ത് ബന്ധത്തിലും കുട്ടികളും'; അസാധാരണ ആഗ്രഹവുമായി മോഡല്‍