ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന് മുകളില്‍ നിന്ന് 'ശക്തിമാൻ' കഥാപാത്രത്തെ പോലെ അഭ്യാസപ്രകടനങ്ങള്‍ നടത്തിയൊരു യുവാവ് ഒടുവില്‍ അപകടത്തില്‍ പെടുന്നതാണ് വീഡിയോയിലുള്ളത്. കാണുമ്പോള്‍ തന്നെ പേടി തോന്നുന്ന രംഗമാണിത്.
സാഹസികത മോശമാണെന്ന് ( Adventurous Activities ) നമുക്ക് അഭിപ്രായപ്പെടാൻ സാധിക്കില്ല. എന്നാല്‍ ജീവൻ പണയപ്പെടുത്തിക്കൊണ്ടുള്ള സാഹസികത വിഡ്ഢിത്തമാണെന്നേ ഭൂരിഭാഗം പേരും പറയൂ. ചിന്തിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് എത്രമാത്രം വിനയായി മാറുമെന്നതിന് മറ്റൊരു ഉദാഹരണം കൂടിയാവുകയാണ് ഇന്ന് യുപിയില്‍ നിന്ന് പുറത്തുവന്നൊരു വീഡിയോ.
ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന് മുകളില്‍ നിന്ന് 'ശക്തിമാൻ' കഥാപാത്രത്തെ പോലെ അഭ്യാസപ്രകടനങ്ങള്‍ നടത്തിയൊരു യുവാവ് ഒടുവില്‍ അപകടത്തില്‍ പെടുന്നതാണ് ( Accident Video ) വീഡിയോയിലുള്ളത്. കാണുമ്പോള്‍ തന്നെ പേടി തോന്നുന്ന രംഗമാണിത്. സാമാന്യം വേഗതയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രക്ക്. അതിന് മുകളില്‍ കിടന്ന് പുഷ് അപ്സ് എടുക്കുകയാണ് യുവാവ്. ഇതിന് ശേഷം ട്രക്കിന് മുകളില്‍ എഴുന്നേറ്റ് നില്‍ക്കുകയാണ് ഇദ്ദേഹം.
undefined
എഴുന്നേറ്റ് ഏതാനും സെക്കൻഡുകള്‍ ബാലന്‍സ് വിടാതെ നിന്നെങ്കിലും അധികദൂരം പോകും മുമ്പെ ബാലൻസ് തെറ്റി വാഹനത്തിന്‍റെ മുന്നിലേക്ക് തന്നെ യുവാവ് വീഴുന്നതാണ് വീഡിയോയിലുള്ളത്. ഭാഗ്യവശാല്‍ ജീവന് ആപത്തൊന്നും സംഭവിച്ചില്ല. എന്നാല്‍ കാര്യമായ പരുക്കുകളോടെ ചികിത്സയിലാണ് യുവാവ്.
ലക്നൗ അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ ശ്വേത ശ്രീവാസ്തവ ആണ് വീഡിയോ ( Accident Video ) സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സാഹസികതയെ ഇഷ്ടപ്പെടുന്നവര്‍ ( Adventurous Activities ) ജീവന് കൂടി വിലകല്‍പിക്കണമെന്ന സന്ദേശത്തോടെ ഒരോര്‍മ്മപ്പെടുത്തലായിട്ടാണ് ശ്വേത ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പതിനായിരക്കണക്കിന് പേരാണ് ഈ വീഡിയോ ട്വിറ്ററില്‍ മാത്രം കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. അപകടത്തിന്‍റെ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
गोमतीनगर, लखनऊ का कल रात का दृश्य-
बन रहे थे शक्तिमान, कुछ दिनों तक नहीं हो पाएंगे विराजमान!
चेतावनी: कृपया ऐसे जानलेवा स्टन्ट न करें! pic.twitter.com/vuc2961ClQ
Also Read:- പൂച്ചയെ രക്ഷിക്കാന്‍ മരത്തില്‍ കയറി കുടുങ്ങി ഉടമസ്ഥന്‍; ഒടുവില്‍ ഫയര്‍ ഫോഴ്‌സിന്റെ സഹായം