2022-ൽ ഏറ്റവും വലുതും മനോഹരവുമായ ചില സെലിബ്രിറ്റി വിവാഹങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ആലിയ ഭട്ട്, രൺബീർ കപൂർ, നയൻതാര, വിഘ്നേഷ് ശിവൻ, മൗനി റോയ്, സൂരജ് നമ്പ്യാർ, ഷിബാനി ദണ്ഡേക്കർ, ഫർഹാൻ അക്തർ, റിച്ച ഛദ്ദ, അലി ഫസൽ ഇങ്ങനെ നിരവധി താരങ്ങൾ.
വിവാഹങ്ങൾ ആഘോഷമാക്കി നടത്തുന്നവരാണ് സെലിബ്രിറ്റികൾ. ദിവസങ്ങൾ നീളുന്ന വിവാഹാഘോങ്ങൾക്കായി കോടികൾ ചെലവിടാനും താരങ്ങൾക്ക് മടിയില്ല. സെലിബ്രിറ്റി വിവാഹവസ്ത്രം കാണാൻ ആരാധകരും ഫാഷൻലോകവും ഉറ്റുനോക്കിയിരിക്കുമ്പോൾ കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന വസ്ത്രങ്ങൾ ഒരുക്കണമെന്ന സമ്മർദമുണ്ട് താരങ്ങൾക്കും അവരുടെ ഡിസൈനർമാർക്കും.
2022-ൽ ഏറ്റവും വലുതും മനോഹരവുമായ ചില സെലിബ്രിറ്റി വിവാഹങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ആലിയ ഭട്ട്, രൺബീർ കപൂർ, നയൻതാര, വിഘ്നേഷ് ശിവൻ, മൗനി റോയ്, സൂരജ് നമ്പ്യാർ, ഷിബാനി ദണ്ഡേക്കർ, ഫർഹാൻ അക്തർ, റിച്ച ഛദ്ദ, അലി ഫസൽ ഇങ്ങനെ നിരവധി താരങ്ങൾ.
വിവാഹത്തിൽ ട്രെൻഡിനൊപ്പമായിരുന്നു മിക്ക സെലിബ്രിറ്റികളും. ചിലർ അവരുടെ പാരമ്പര്യേതര വസ്ത്രധാരണ സ്വീകരിച്ചു. ഈ വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. വിവാഹ ലുക്ക് കൊണ്ട് നമ്മുടെ ഹൃദയം കീഴടക്കിയ സെലിബ്രിറ്റി ദമ്പതികൾ ആരെക്കെയാണെന്നറിയാം...
ആലിയ ഭട്ട് രൺബീർ കപൂർ വിവാഹം...
2022-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന രൺബീർ കപൂറുമായുള്ള ആലിയ ഭട്ടിന്റെ വിവാഹമാണ് ആദ്യമായി പറയേണ്ടത്. അഞ്ചുവർഷത്തെ പ്രണയത്തിന് ശേഷമാണ് രൺബീറും ആലിയയും ഏപ്രിൽ 14 ന് വിവാഹിതരായത്. പാലി ഹിൽസിലെ രൺബീറിന്റെ വീടായ വാസ്തുവിൽ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകൾ നടന്നത്.
സബ്യസാചി മുഖർജിയുടെ എംബ്രോയ്ഡറി ചെയ്ത വെള്ള സാരിയാണ് ആലിയ ഭട്ടിന്റെ വിവാഹ വസ്ത്രം. സ്വർണ്ണവും വെള്ളയും എംബ്രോയ്ഡറി ചെയ്ത ദുപ്പട്ട കൂടുതൽ ആകർഷണമാക്കി.
നയൻതാര-വിഘ്നേഷ് വിവാഹം...
ജൂൺ 9 നാണ് നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. റെഡ് ലെഹങ്കയും റെഡ് സാരിയും ഒത്തുചേർന്ന വസ്ത്രമാണ് നയൻതാര ധരിച്ചത്. മോണിക്ക ഷാ ഡിസൈൻ ചെയ്ത വെർമില്യൻ റെഡ്ഡിലുള്ള ഹാൻഡ്ക്രാഫ്റ്റഡ് സാരിയായിരുന്നു നയൻതാരയുടേത്. ഹൊയ്സള ക്ഷേത്രത്തിലെ കൊത്തുപണികളിൽ നിന്നു പ്രചോദനം ഉൾകൊണ്ടുള്ള എംബ്രോയ്ഡറിയാണ് സാരിയിൽ ചെയ്തത്. ദമ്പതികളുടെ പേരും സാരിയിൽ ആലേഖനം ചെയ്തിരുന്നു. പാരമ്പര്യ വസ്ത്രമാണ് വിവാഹ ദിനത്തിൽ വിഘ്നേഷ് തിരഞ്ഞെടുത്തത്. ഹാൻഡ് ക്രാഫ്റ്റ് ചെയ്ത വേഷ്ടിയും കുർത്തയും ഷാളും ചേരുന്നതായിരുന്നു വിഘ്നേഷിന്റെ വിവാഹ വേഷം. ജേഡ് ബൈ മോണിക്ക ആൻഡ് കരിഷ്മയാണ് വസ്ത്രങ്ങൾ തയാറാക്കിയത്.
കരിഷ്മ രുൺ ബംഗേര വിവാഹം...
ഫെബ്രുവരി 5-ന് നടന്ന ഒരു ചെറിയ ചടങ്ങിലാണ് താരം കരിഷ്മ തന്ന റിയൽ എസ്റ്റേറ്റ് നിക്ഷേപകനായ വരുൺ ബംഗേരയെ വിവാഹം കഴിച്ചത്. ഫാൽഗുനി ഷെയ്ൻ പീക്കോക്കിന്റെ റൊമാന്റിക് മൃദുവായ പിങ്ക് ലെഹംഗയ്ക്ക് പരമ്പരാഗത ചുവപ്പ് നിറം ഒഴിവാക്കിയാണ് താരം പാരമ്പര്യേതര വധുവിനെ ഒരുക്കിയത്.
മൗനി റോയി സൂരജ് നമ്പ്യാർ വിവാഹം...
ബോളിവുഡ് നടി മൗനി മൗനി റോയിയും മലയാളിയായ സൂരജ് നമ്പ്യാരും വിവാഹിതരായി. ഗോവയിലെ ഹിൽട്ടൺ റിസോർട്ടാണ് വിവാഹവേദി. പരമ്പരാഗത കേരളശൈലിയുള്ള വിവാഹ ചടങ്ങുകളാണ് ആദ്യം നടന്നത്. വെള്ളയിൽ ചുവന്ന ബോർഡറുള്ള ബംഗാളി സാരി കേരള സ്റ്റൈലിലാണ് മൗനി ഉടുത്തിരിക്കുന്നത്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്.
ഷിബാനി ദണ്ഡേക്കറും ഫർഹാൻ അക്തറും വിവാഹം...
ഷിബാനി ദണ്ഡേക്കറും ഫർഹാൻ അക്തറും ഫെബ്രുവരി 19 ന് അവരുടെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ വിവാഹിതരായി. നാല് വർഷത്തെ പ്രണയത്തിനൊടുവിൽ ഇവർ വിവാഹിതരായത്. ഷിബാനിയുടെ പാരമ്പര്യേതര വധു വസ്ത്രം വാർത്തകളിൽ ഇടംനേടി. സ്ട്രാപ്പില്ലാത്ത ചുവപ്പും ബീജ് ലെയ്സ് എംബ്രോയ്ഡറി ചെയ്ത ഗൗണും താരം ധരിച്ചിരുന്നു.