ലോകത്തിലെ ഏറ്റവും വിലകൂടിയ നമ്പർ പ്ലേറ്റ് വിറ്റ് പോയത് എത്ര രൂപയ്ക്കാണെന്ന് അറിയേണ്ടേ?

By Web Team  |  First Published Apr 11, 2023, 12:26 PM IST

ഈ ലേലം ലോക ഗിന്നസ് റെക്കോര്‍ഡിലും ഇടം നേടിയിട്ടുണ്ട്. എന്നാല്‍ ഈ നമ്പര്‍ ആരാണ് വാങ്ങിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉടമയുടെ പേരോ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. 


നമ്മൾ പുതിയൊരു വാഹനമെടുത്താൽ അതിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന ഒരു ഭാഗമാണ് നമ്പർപ്ലേറ്റ്. പൊതുവേ വാഹന രജിസ്‌ട്രേഷന്റെ സമയത്ത് അധികാരികൾ നമുക്ക് രജിസ്റ്റർ നമ്പർ അനുവദിച്ച് തരികയാണ് ചെയ്യുന്നത്. എന്നാൽ നിങ്ങൾക്ക് ഇഷ്ടമുള്ള നമ്പറോ അതോ വല്ല ഫാൻസി നമ്പറോ വേണമെങ്കിൽ പണം മുടക്കണം. ഒരു ഫാൻസി നമ്പർ കിട്ടാനായി പരമാവധി നിങ്ങൾ എത്ര കാശ് വരെ മുടക്കം?.

ഇപ്പോഴിതാ, ലോകത്തിലെ ഏറ്റവും ചെലവേറിയ നമ്പർ പ്ലേറ്റ് വിറ്റ് പോയത് 122 കോടി രൂപയ്ക്കാണ്. എന്നാൽ കോടിക്കണക്കിന് രൂപ ചെലവാക്കി നമ്പർ പ്ലേറ്റ് സ്വന്തമാക്കിയ ഒരു വാഹന ഉടമ ഇന്ത്യയിൽ അല്ല. മറിച്ച് യുഎഇയിലാണ്.

Latest Videos

undefined

'മോസ്റ്റ് നോബൽ നമ്പേഴ്‌സ്' ചാരിറ്റി ലേലത്തിൽ വിഐപി കാർ നമ്പർ പ്ലേറ്റ് P7 55 മില്യൺ ദിർഹത്തിന് വിറ്റു. ഏകദേശം 122.6 കോടി രൂപ. ലോകത്തിലെ ഏറ്റവും വിലകൂടിയ നമ്പർ പ്ലേറ്റ് എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കുകയായിരുന്നു.
 ഇതോടെ ലോക ചരിത്രത്തിലെ ഏറ്റവും വലിയ നമ്പർ ലേലമെന്ന് വേണമെങ്കിൽ വിളിക്കാം. ഈ ലേലം ലോക ഗിന്നസ് റെക്കോർഡിലും ഇടം നേടിയിട്ടുണ്ട്. എന്നാൽ ഈ നമ്പർ ആരാണ് വാങ്ങിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഉടമയുടെ പേരോ മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. 

ജുമൈറയിലെ ഫോർ സീസൺസ് ഹോട്ടലിൽ നടന്ന പരിപാടിയിൽ നിരവധി അധിക വിഐപി നമ്പർ പ്ലേറ്റുകളും ഫോൺ നമ്പറുകളും ലേലം ചെയ്തതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലേലത്തിൽ 100 മില്യൺ ദിർഹമാണ് ലഭിച്ചത്. ഈ തുക റമദാനിൽ ആളുകൾക്ക് ഭക്ഷണം നൽകാൻ ഉപയോഗിക്കും. കാറിന്റെ ലൈസൻസ് പ്ലേറ്റുകളും പ്രീമിയം സെൽഫോൺ നമ്പറുകളും 9.792 കോടി ദിർഹത്തിനാണ് ലേലം ചെയ്തതു.

ഓടുന്ന വണ്ടിയില്‍ 'ലൈവ്' ആയി കുളി; യുവാവിന്‍റെ വീഡിയോ വൈറലാകുന്നു


 

click me!