World Thinking Day 2023 : ഇന്ന് ലോക ചിന്താ ദിനം ; ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ചറിയാം

By Web Team  |  First Published Feb 22, 2023, 9:30 AM IST

ലോക ചിന്താ ദിനം സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അവരെ ആശങ്കപ്പെടുത്തുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനും ആഗോള തലത്തിൽ പരിഹാരങ്ങൾ നൽകാനും ഒരു വലിയ വേദിയും അവസരവും നൽകുന്നു. 


ഇന്ന് ലോക ചിന്താ ദിനം (World Thinking Day 2023 ). എല്ലാ വർഷവും ഫെബ്രുവരി 22 ന് ആഘോഷിക്കുന്ന ലോക ചിന്താ ദിനം യുവാക്കൾക്കിടയിൽ അന്താരാഷ്ട്ര സൗഹൃദവും അവബോധവും പ്രോത്സാഹിപ്പിക്കുന്നതിന് സമർപ്പിച്ചിരിക്കുന്നു. വേൾഡ് അസോസിയേഷൻ ഓഫ് ഗേൾ ഗൈഡ്‌സ് ആൻഡ് ഗേൾ സ്കൗട്ട്‌സും (WAGGGS) ബോയ് സ്കൗട്ട്‌സ് ഇന്റർനാഷണൽ ഫെഡറേഷനും (BSIF) സ്കൗട്ടിംഗ് പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ലോകത്തിൽ അതിന്റെ സ്വാധീനത്തെക്കുറിച്ചും പ്രതിഫലിപ്പിക്കുന്നതിനുള്ള സമയമായി ഈ ദിനം ആഘോഷിക്കുന്നു.

ലോക ചിന്താ ദിനം സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അവരെ ആശങ്കപ്പെടുത്തുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനും ആഗോള തലത്തിൽ പരിഹാരങ്ങൾ നൽകാനും ഒരു വലിയ വേദിയും അവസരവും നൽകുന്നു. സ്കൗട്ടുകൾക്ക് ഈ ദിവസം വഴി ഉപദേശം നൽകാനും മറ്റ് പെൺകുട്ടികളുമായി അവരുടെ സഹോദരി ബന്ധം പങ്കിടാനും ഊ ദിനം അവസരമൊരുക്കുന്നു.

Latest Videos

സ്കൗട്ടിംഗ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ലോർഡ് റോബർട്ട് ബേഡൻ-പവലിന്റെ ജന്മദിനത്തെ ആദരിക്കുന്നതിനുള്ള ഒരു മാർഗമായി 1926-ൽ സ്ഥാപിതമായ ലോക ചിന്താ ദിനത്തിന്റെ ചരിത്രം ആരംഭിക്കുന്നു. ഈ ദിനം യഥാർത്ഥത്തിൽ 'ചിന്തിക്കുന്ന ദിനം' എന്നാണ് അറിയപ്പെട്ടിരുന്നത്. 1932-ൽ, ഈ ദിവസം ഔദ്യോഗികമായി ലോക ചിന്താ ദിനം ആചരിച്ച് തുടങ്ങി. ഓരോ വർഷവും വ്യത്യസ്ത പ്രമേയത്തോടെയാണ് ദിനം ആചരിക്കുന്നത്.

സ്കൗട്ടിംഗ് പ്രസ്ഥാനം ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഉണ്ട്. ദശലക്ഷക്കണക്കിന് യുവജനങ്ങൾ സ്കൗട്ടിംഗ് പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നു. വേൾഡ് ഓർഗനൈസേഷൻ ഓഫ് സ്കൗട്ട് മൂവ്‌മെന്റ് (WOSM), WAGGGS എന്നിവ ഏറ്റവും അറിയപ്പെടുന്ന അന്താരാഷ്ട്ര സ്കൗട്ടിംഗ് സംഘടനകളിൽ ചിലതാണ്.

ബോയ് സ്കൗട്ട്സ് ഓഫ് അമേരിക്ക (ബിഎസ്എ), സ്കൗട്ട്സ് കാനഡ, ദി സ്കൗട്ട് അസോസിയേഷൻ (യുകെ), സ്കൗട്ടിംഗ് അയർലൻഡ് തുടങ്ങി നിരവധി രാജ്യങ്ങളിൽ ദേശീയ സ്കൗട്ടിംഗ് സംഘടനകളും നിലവിലുണ്ട്. സ്കൗട്ടിംഗ് പ്രസ്ഥാനത്തിന്റെ നേട്ടങ്ങളെക്കുറിച്ചും അത് ലോകത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ചിന്തിക്കാനുള്ള അവസരം കൂടിയാണിത്.

അമ്പത്തിമൂന്നുകാരന്‍റെ എച്ച്ഐവിയും ബ്ലഡ് ക്യാൻസറും ഭേദമായി; ഇത് ചരിത്രമുന്നേറ്റം...

 

click me!