വീടിന് പുറത്തുണ്ടായിരുന്നു സിസിടിവി ദൃശ്യത്തിലൂടെ മോഷ്ടാവിനെ കണ്ടെത്താനും ഇവര്‍ക്ക് സാധിച്ചു. ഹൂഡി ധരിച്ചെത്തിയ ഒരു പെണ്‍കുട്ടിയായിരുന്നു മോഷ്ടാവ്.പെണ്‍കുട്ടിയെ സഹായിക്കാൻ വേറെയും മൂന്ന് യുവതികള്‍ കൂടി വീടിന് പുറത്തുണ്ടായിരുന്നുവത്രേ.
ദിനംപ്രതി എത്രയ മോഷണവാര്‍ത്തകള്‍ നാം കേള്‍ക്കുന്നു, അറിയുന്നു! മിക്കവാറും കേസുകളിലും പ്രതിക്കായോ പ്രതികള്‍ക്കായോ പൊലീസ് തിരച്ചില്‍ നടത്തുന്ന സാഹചര്യം തന്നെയാണ് കാണാറുള്ളത്. എന്നാല്‍ അപൂര്‍വമായെങ്കിലും ചിലപ്പോള്‍ മോഷ്ടിച്ച പണമോ മറ്റ് സാധനങ്ങളോ മടക്കിനല്‍കുന്ന കള്ളന്മാരെ കുറിച്ചും വാര്‍ത്തകള്‍ വരാറില്ലേ?
ഇത്തരം സംഭവങ്ങള്‍ തീര്‍ച്ചയായും ഏറെ സന്തോഷവും പ്രതീക്ഷയും നല്‍കുന്നത് തന്നെയാണ്. മനുഷ്യര്‍ക്ക് തെറ്റുകള്‍ സംഭവിക്കാമെന്നും എന്നാല്‍ അത് മനസിലാക്കി സ്വയം തിരുത്താൻ അവസരം ബാക്കിയുണ്ടെന്നും ഓര്‍മ്മപ്പെടുത്തുന്നതാണ് ഇങ്ങനെയുള്ള സംഭവങ്ങളെല്ലാം.
undefined
സമാനമായൊരു സംഭവമാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. യുഎസിലെ ടെക്സാസില്‍ നടന്ന രസകരമായ സംഭവം മാധ്യമങ്ങളിലൂടെയാണ്വലിയ ശ്രദ്ധ പിടിച്ചുപറ്റിയത്. ടെക്സാസില്‍ ലോകത്ത് മറ്റെവിടെയുമെന്ന പോലെ ക്രിസ്മസ് ആഘോഷങ്ങളുടെ തിരക്കാണ്. ഈ സീസണില്‍ വീടുകള്‍ക്ക് പുറത്ത് ഒരുക്കിവയ്ക്കുന്ന പുല്‍ക്കൂടിന് സമീപത്തായി വയ്ക്കുന്ന സമ്മാനപ്പൊതികള്‍ മോഷണം പോകുന്നത് ഇവിടങ്ങളില്‍ പതിവാണത്രേ.
അതേ രീതിയില്‍ ഹൂസ്റ്റണ്‍ സ്വദേശിയായ ക്ലാര്‍ക്സ് എന്നയാളിന്‍റെ വീട്ടില്‍ നിന്നും ക്രിസ്മസ് സമ്മാനപ്പൊതികള്‍ മോഷണം പോയി.ക്ലാര്‍ക്സ് തന്‍റെ സഹോദരിയുടെ മക്കള്‍ക്കായി വാങ്ങിവച്ചിരുന്നതാണ് സമ്മാനപ്പൊതികള്‍.ഇതാണ് മോഷണം പോയത്.
വീടിന് പുറത്തുണ്ടായിരുന്നു സിസിടിവി ദൃശ്യത്തിലൂടെ മോഷ്ടാവിനെ കണ്ടെത്താനും ഇവര്‍ക്ക് സാധിച്ചു. ഹൂഡി ധരിച്ചെത്തിയ ഒരു പെണ്‍കുട്ടിയായിരുന്നു മോഷ്ടാവ്.പെണ്‍കുട്ടിയെ സഹായിക്കാൻ വേറെയും മൂന്ന് യുവതികള്‍ കൂടി വീടിന് പുറത്തുണ്ടായിരുന്നുവത്രേ. സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഹൂഡി ധരിച്ചെത്തിയ പെണ്‍കുട്ടി സമ്മാനപ്പൊതികളും എടുത്ത് പോകുന്നത് മാത്രമാണ് കാണുന്നത്.
സംഭവം പൊലീസില്‍ പരാതിപ്പെട്ടതോടെ പൊലീസ് പ്രതികളെ കണ്ടെത്തി. എന്നാല്‍ അപ്പോഴേക്കും പ്രതികളായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇത് മനസിലാക്കുകയും പെണ്‍കുട്ടികളോട് മോഷ്ടിച്ച സമ്മാനപ്പൊതികള്‍ തിരികെ ഏല്‍പിച്ച് ക്ലാര്‍ക്സിനോട് മാപ്പ് പറയണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് പെണ്‍കുട്ടികള്‍ ഇദ്ദേഹത്തിന്‍റെ വീട്ടിലെത്തി മോഷ്ടിച്ച സമ്മാനപ്പൊതികള്‍ തിരികെ നല്‍കി ഇദ്ദേഹത്തോട് മാപ്പ് പറഞ്ഞ് മടങ്ങി.
വ്യത്യസ്തമായ സംഭവം ക്രിസ്മസ് കാലത്തെ സന്തോഷം- പ്രതീക്ഷ എന്ന നിലയ്ക്കാണ വാര്‍ത്തയായിരിക്കുന്നത്. യൗവനകാലത്ത് തെറ്റുകള്‍ പറ്റാത്തവരും തെറ്റായ തീരുമാനങ്ങള്‍ എടുക്കാത്തവരുമായി ആരുമില്ലെന്നും എന്നാല്‍ അതിന്‍റെ പേരില്‍ ശിക്ഷിക്കപ്പെടുന്നതിനെക്കാള്‍ എത്രയോ സന്തോഷകരമാണ് അത് തിരുത്തി മുന്നേറുന്ന കാഴ്ചയെന്നും താൻ ഈ സംഭവത്തില്‍ പരാതികളില്ലാത്ത, സന്തോഷവാനായ കാഴ്ചക്കാരനായി മാറിയിരിക്കുന്നുവെന്നും ക്ലാര്‍ക്സ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
Also Read:- ഫോണുമായി കടയില്‍ നിന്ന് കടന്നുകളയാൻ ശ്രമിച്ച കള്ളന്‍റെ 'പ്ലാൻ' പാളി; വീഡിയോ...