കാല്‍നടയാത്രക്കാരിയുടെ അശ്രദ്ധ മൂലം വമ്പൻ അപകടം സംഭവിക്കേണ്ടിയിരുന്ന സാഹചര്യമാണ് വീഡിയോയില്‍ കാണുന്നത്. കാണുമ്പോള്‍ ഭയപ്പെടുത്തുന്നൊരു രംഗം തന്നെയാണിത്. തിരക്കുള്ള റോഡ്. വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചീറിപ്പായുന്നത് കാണാം
ഓരോ ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ കാണാറുണ്ട്. ഇവയില്‍ പലതും യാദൃശ്ചികമായി നടക്കുന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളാകാറുണ്ട്. പ്രത്യേകിച്ച് അപകടങ്ങളുടെ വീഡിയോകള്‍. ഇവയില്‍ പലതും നമ്മെ ഒരുപാട് ചിന്തിപ്പിക്കുന്നതും പഠിപ്പിക്കുന്നതും ആകാറുമുണ്ട്.
അത്തരത്തില്‍ ഒരോര്‍മ്മപ്പെടുത്തല്‍ നടത്തുന്ന വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വൈറല്‍ വീഡിയോകള്‍ പതിവായി പങ്കുവയ്ക്കുന്ന 'വൈറല്‍ ഹോഗ്' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ വന്നിരിക്കുന്നത്.
കാല്‍നടയാത്രക്കാരിയുടെ അശ്രദ്ധ മൂലം വമ്പൻ അപകടം സംഭവിക്കേണ്ടിയിരുന്ന സാഹചര്യമാണ് വീഡിയോയില്‍ കാണുന്നത്. കാണുമ്പോള്‍ ഭയപ്പെടുത്തുന്നൊരു രംഗം തന്നെയാണിത്. തിരക്കുള്ള റോഡ്. വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചീറിപ്പായുന്നത് കാണാം. ഇതിനിടെ മൂന്ന് സ്ത്രീകള്‍ ഒരുമിച്ച് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുകയാണ്. ഇതില്‍ രണ്ട് പേര്‍ വാഹനങ്ങള്‍ വരുന്നത് കണ്ട് മാറിനില്‍ക്കുകയാണ്. എന്നാല്‍ മൂന്നാമത്തെയാള്‍ തീര്‍ത്തും അശ്രദ്ധമായി മുന്നോട്ട് തന്നെ നീങ്ങുന്നു.
ഇതോടെ ഒന്നിലധികം വാഹനങ്ങള്‍ക്കിടയില്‍ ഇവര്‍ പെടുകയാണ്. ഇവരെ രക്ഷപ്പെടുത്താനായി ശ്രമിക്കുന്നതിനിടെ ഈ കാറുകള്‍ പരസ്പരം കൂട്ടിമുട്ടി അപകടമുണ്ടാവുകയും ചെയ്തു. എന്നാല്‍ സ്ത്രീ പരുക്കുകള്‍ ഏതും കൂടാതെ തലനാരിഴയ്ക്ക് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
തിരക്കുള്ള റോഡിലൂടെ ഒരിക്കലും ഇത്രമാത്രം അശ്രദ്ധയോടെ നടക്കരുതെന്ന പാഠമാണ് ഈ വീഡിയോ നല്‍കുന്നത്. സ്വന്തം ജീവൻ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും ഈ അശ്രദ്ധ അപകടപ്പെടുത്താം. ഇക്കാര്യവും വീഡിയോ ഓര്‍മ്മപ്പെടുത്തുന്നു. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ഇതിനോടക കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
വീഡിയോ കാണാം..
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അശ്രദ്ധമായി പാഞ്ഞുവരുന്ന കാര്‍ നിര്‍ത്തിയിട്ട ബൈക്കിലിരുന്ന കുഞ്ഞിന്‍റെ ജീവൻ അപഹരിച്ചേക്കാവുന്നൊരു രംഗം ഇതുപോലെ വൈറലായിരുന്നു. അന്ന് കുഞ്ഞിന്‍റെ അച്ഛന്‍റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വമ്പൻ അപകടം ഒഴിവായത്.