'അയ്യോ പറ്റിച്ചേ'; കഴിക്കാൻ ഇരിക്കേണ്ട, സംഗതി 'പറ്റിപ്പാണ്'...

By Web Team  |  First Published Oct 15, 2022, 7:50 PM IST

നമ്മെ അത്ഭുതപ്പെടുത്തുന്നൊരു ആര്‍ട്ടിസ്റ്റിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. രുച്ച എന്നാണിവരുടെ പേര്. വളരെ വ്യത്യസ്തമായ രീതിയില്‍ പെയിന്‍റിംഗ് ചെയ്യുന്നതാണ് ഇവരുടെ പ്രത്യേകത. 


സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഏറെ സജീവമായിട്ടുള്ള ഇക്കാലത്ത് വ്യക്തികള്‍ക്ക് അവരവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും അതിന് ശ്രദ്ധ പിടിച്ചുപറ്റുന്നതിനുമെല്ലാം കുറെക്കൂടി എളുപ്പമുള്ള സാഹചര്യങ്ങളാണുള്ളത്. അങ്ങനെ നമ്മെ അത്ഭുതപ്പെടുത്തുന്ന കഴിവുകള്‍ പോലും പ്രകടിപ്പിക്കുന്ന എത്രയോ പേരെ സോഷ്യല്‍ മീഡിയയില്‍ നിത്യവും കാണാൻ കഴിയും. 

അത്തരത്തില്‍ നമ്മെ അത്ഭുതപ്പെടുത്തുന്നൊരു ആര്‍ട്ടിസ്റ്റിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. രുച്ച എന്നാണിവരുടെ പേര്. വളരെ വ്യത്യസ്തമായ രീതിയില്‍ പെയിന്‍റിംഗ് ചെയ്യുന്നതാണ് ഇവരുടെ പ്രത്യേകത. 

Latest Videos

ഇൻസ്റ്റഗ്രാമിലൂടെ ഇവരുടെ പെയിന്‍റിംഗുകള്‍ക്ക് വളരെയധികം ശ്രദ്ധ ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഇവരുടെ പുതിയൊരു പെയിന്‍റിംഗ് ഇത്തരത്തില്‍ വലിയ ജനശ്രദ്ധ നേടുകയാണ്. 

ഭക്ഷണങ്ങളുടെ ചിത്രങ്ങള്‍ വരയ്ക്കാൻ ഏറെ താല്‍പര്യപ്പെടുന്നയാളാണ് ഇവര്‍. മുമ്പും ഇവരുടെ ഫുഡ് ആര്‍ട്ടുകള്‍ തന്നെയാണ് കാര്യമായ കയ്യടി നേടിയിട്ടുള്ളത്. ഇപ്പോള്‍ നല്ല കിടിലൻ വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ പെയിന്‍റിംഗ് ആണ് ഇവരുടേതായി ശ്രദ്ധ നേടുന്നത്. 

സ്റ്റീല്‍ പാത്രത്തില്‍ വിരിച്ചുവച്ച വാഴയിലയില്‍ നല്ല ചൂടുള്ള അപ്പവും വെജിറ്റബിള്‍ സ്റ്റൂവും ചട്ണിയും. മറ്റൊരു പാത്രത്തില്‍ മസാലദോശയും കറികളും. വേറൊരു പാത്രത്തില്‍ പാവ് ബാജിയും ഇതിന്‍റെ മസാലയും.  

ഒറ്റനോട്ടത്തില്‍ കണ്ടാല്‍ മൂന്നാല് പേര്‍ ഓര്‍ഡര്‍ ചെയ്ത് എത്തിയ വിഭവങ്ങള്‍ ഒരു മേശപ്പുറത്ത് ഇരിക്കുകയാണെന്നേ തോന്നൂ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവയെല്ലാം ഇവരുടെ പെയിന്‍റിംഗുകളാണ്. എത്രമാത്രം 'റിയല്‍' ആയിട്ടാണ് ഇവര്‍ പെയിന്‍റ് ചെയ്തിരിക്കുന്നത് എന്ന് കാണിക്കാൻ ശരിക്കുമുള്ള ഭക്ഷണത്തിനൊപ്പം ഈ പെയിന്‍റിംഗുകള്‍ വച്ച് ഇവര്‍ വീഡിയോ ചെയ്തിട്ടുണ്ട്. ഈ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. 

എത്ര അഭിനന്ദിച്ചാലും മതി വരാത്ത അത്രയും വലിയ കഴിവാണ് ഇവരുടേതെന്നും, ഒരിക്കലും ഇത് പെയിന്‍റിംഗാണെന്ന് തോന്നുകയില്ലെന്നുമെല്ലാം ആളുകള്‍ വീഡിയോയ്ക്ക് താഴെ കമന്‍റായി അഭിപ്രായപ്പെട്ടിരിക്കുന്നു. എന്തായാലും ഇവരുടെ അമ്പരപ്പിക്കുന്ന ഫുഡ് ആര്‍ട്ട് ഒന്ന് കണ്ടുനോക്കൂ...

 

 

Also Read:- 'അമ്പോ ഇത് അവിശ്വസനീയം'; കയ്യടി നേടി ഫില്‍റ്റര്‍ കോഫി ചിത്രം

click me!