ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകളും രേഖപ്പെടുത്തുകയും ചെയ്തു. പ്രചോദനം തരുന്ന വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം.
ആരോഗ്യത്തിനും ശരീരസൗന്ദര്യത്തിനും വ്യായാമം പ്രധാനമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ സ്ത്രീകളും ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. അത്തരത്തില്‍ ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സാരിയില്‍ ആണ് യുവതിയുടെ ഹെവി വര്‍ക്കൗട്ട്. ജിമ്മിനുള്ളില്‍ വെയിറ്റ് എടുക്കുന്നതിന്റെയും മറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നതിന്റേയുമൊക്കെ ദൃശ്യങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സൈബര്‍ ലോകം. സാരിയുടുത്ത് അനായാസം ചാടുകയും വലിയ ഒരു ടയര്‍ എടുത്തു പൊക്കുകയും ചെയ്യുന്നുണ്ട് ഈ യുവതി.
ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകളും രേഖപ്പെടുത്തുകയും ചെയ്തു. പ്രചോദനം തരുന്ന വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം. ആരോഗ്യമുള്ള ശരീരവും മനസും നേടാൻ സ്ത്രീകൾക്ക് പ്രായവും വസ്ത്രവും ഒന്നും ഒരു തടസമല്ലെന്നും ഈ വീഡിയോ ഒരുപാട് സത്രീകള്‍ക്ക് പ്രചോദനമാകട്ടെ എന്നും ചിലര്‍ കമന്‍റ് ചെയ്തു. അതേസമയം വീഡിയോയ്ക്കെതിരെ ഒരു വിഭാഗം വിമര്‍ശനങ്ങളും ഉയര്‍ത്തി. സാരിയില്‍ ഇത്തരത്തിലുള്ള വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത് പല അപകടങ്ങളും വരുത്തിവയ്ക്കുമെന്നും ഇക്കൂട്ടര്‍ ഓര്‍മ്മിപ്പിക്കുന്നു.
അതേസമയം, വര്‍ക്കൗട്ട് ചെയ്യാനായി ഒരു യുവാവ് കണ്ടുപിടിച്ച വ്യത്യസ്തമായ വഴിയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അടുക്കളയുടെ നിലത്ത് ഡിഷ് വാഷിന് ഉപയോഗിക്കുന്ന ദ്രാവഗവും വെള്ളവും ഒഴിച്ച്, അവിടെ ട്രെഡ്മില്ലില്‍ നില്‍ക്കുന്ന പോലെ നിന്ന് വ്യായാമം ചെയ്യുന്ന ഒരു യുവാവിനെ ആണ് വീഡിയോയില്‍ കാണുന്നത്. മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ആണ് ഈ വെറൈറ്റി വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 'ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ട്രെഡ്മിൽ. ഈ വർഷത്തെ മികച്ച കണ്ടുപിടിത്തത്തിനുള്ള അവാർഡ് ഇതിനു തന്നെ' എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് ആനന്ദ് മഹീന്ദ്ര കുറിച്ചത്.