കൊളംബിയയിലാണ് സംഭവം നടന്നത്. 46കാരിയായ ആഞ്ചലീക ഗെയ്റ്റന്‍ എന്ന സ്ത്രീയെയാണ് മത്സ്യ തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്.
രണ്ട് വര്‍ഷം മുന്‍പ് കാണാതായ സ്ത്രീയെ കടലില്‍ നിന്ന് കണ്ടെത്തി. കടലില്‍ ഒഴുകിയെത്തിയ സ്ത്രീയെ മത്സ്യ തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. കൊളംബിയയിലാണ് സംഭവം നടന്നത്. 46കാരിയായ ആഞ്ചലീക ഗെയ്റ്റന്‍ എന്ന സ്ത്രീയെയാണ് മത്സ്യ തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്.
രണ്ട് വര്‍ഷമായി ആഞ്ചലീക എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. 20 വര്‍ഷമായി തുടരുന്ന ഭര്‍ത്താവിന്‍റെ കടുത്ത ഉപദ്രവം കാരണം നാടുവിട്ടതായിരുന്നു അവര്‍. ആറ് മാസം ബാറാന്‍ക്വില എന്ന സ്ഥലത്തെ അഭയകേന്ദ്രത്തില്‍ കഴിഞ്ഞു. ഇതിനിടെ ആഞ്ചലീക വിഷാദ രോഗത്തിന് അടിമയായി. പിന്നീട് അവര്‍ കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
undefined
കടലില്‍ ചാടിയത് മാത്രമാണ് തനിക്ക് ഓര്‍മയുള്ളത് എന്നും പിന്നീട് ഉണ്ടായത് എന്താണെന്ന് അറിയില്ലെന്നുമാണ് ആഞ്ചലീക പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 'ദ സണ്‍' ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
Also Read: രണ്ട് ബോട്ടിലായി ഒരു റൊമാന്‍റിക് വിവാഹാഭ്യർത്ഥന; അവസാനം സംഭവിച്ചത്...