പാവ ഭര്‍ത്താവ് ചതിച്ചു, മറ്റൊരു സ്ത്രീയുമായി ബന്ധം; വേര്‍പിരിയാനൊരുങ്ങി യുവതി

By Web Team  |  First Published Nov 19, 2022, 9:34 AM IST

ബ്രസീലുകാരിയായ 37 വയസ്സുള്ള മേറിവോനെ റോച്ച മോറസ് എന്ന യുവതിയാണ് ഒരു വര്‍ഷം മുമ്പ് മാര്‍സെല്ലോ എന്ന പാവ ഭര്‍ത്താവിനെ വിവാഹം ചെയ്തത്. പാവയുമായി പ്രണയത്തിലാണെന്ന് കഴിഞ്ഞ വര്‍ഷമാണ്  യുവതി വെളിപ്പെടുത്തിയത്. 


തുണികൊണ്ടുള്ള പാവയെ വിവാഹം കഴിച്ച ഒരു യുവതിയുടെ രസകരമായ വാര്‍ത്ത പലര്‍ക്കും ഓര്‍മ്മയുണ്ടാകും. ഇപ്പോഴിതാ തന്‍റെ ദാമ്പത്യം തകര്‍ന്നെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അതേ യുവതി. ഭര്‍ത്താവ് തന്നെ ചതിച്ചെന്നും ഇനി അദ്ദേഹത്തോടൊപ്പം കഴിയാന്‍ താല്‍പര്യമില്ലെന്നും  യുവതി പറഞ്ഞതായി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബ്രസീലുകാരിയായ 37 വയസ്സുള്ള മേറിവോനെ റോച്ച മോറസ് എന്ന യുവതിയാണ് ഒരു വര്‍ഷം മുമ്പ് മാര്‍സെല്ലോ എന്ന പാവ ഭര്‍ത്താവിനെ വിവാഹം ചെയ്തത്. പാവയുമായി പ്രണയത്തിലാണെന്ന് കഴിഞ്ഞ വര്‍ഷമാണ്  യുവതി വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിവാഹം കഴിക്കുകയം ചെയ്തു. അന്ന് ആ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ  വിചിത്രമായ കാരണത്താല്‍ ഈ യുവതി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. 

Latest Videos

താന്‍ വിവാഹം ചെയ്ത പാവ ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടത് തന്‍റെ ഹൃദയം തകര്‍ത്തെന്നാണ് ഇപ്പോള്‍ ഈ യുവതി പറയുന്നത്. 'ഞാന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ മാര്‍സെല്ലോ മറ്റൊരു സ്ത്രീക്കൊപ്പം മോട്ടലിലേയ്ക്ക് പോകുന്നത് കണ്ടതായി എന്‍റെ സുഹൃത്ത് എന്നെ അറിയിച്ചു. മാര്‍സെല്ലോയുടെ ഫോണും ഞാന്‍ പരിശോധിച്ചു. അതില്‍ കാമുകിയുടെ പ്രണയ സന്ദേശങ്ങള്‍ കണ്ടു'- യുവതി പറയുന്നു. ഭര്‍ത്താവ് തന്നെ ചതിക്കുകയായിരുന്നു എന്നും ഇനി ഒരുമിച്ച് ജീവിക്കാന്‍ പറ്റില്ലെന്നും യുവതി പറയുന്നു. 

തനിക്കൊപ്പം നൃത്തം ചെയ്യാന്‍ ആരുമില്ലെന്നും താന്‍ ഒറ്റയ്ക്കാണെന്നും പറഞ്ഞപ്പോള്‍ തന്‍റെ അമ്മ തന്നെയാണ് തനിക്ക് തുണി കൊണ്ട് ഒരു പാവയെ നിര്‍മ്മിച്ച് നല്‍കിയതെന്ന് യുവതി മുമ്പ് വെളിപ്പെടുത്തിയിരുന്നു. പാവ ഭര്‍ത്താവിനൊപ്പമുള്ള നിരവധി ചിത്രങ്ങളും യുവതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ഈ ബന്ധം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നും ചിത്രങ്ങള്‍  പങ്കുവച്ചു കൊണ്ട് യുവതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.

Also Read: അടുക്കളയില്‍ നിന്ന് മരുമകളുടെ ഡാന്‍സ്, പുറകില്‍ ഭര്‍തൃമാതാവിന്‍റെ റിയാക്ഷന്‍; വൈറലായി വീഡിയോ

click me!