ചെറുപ്പം മുതല്‍ തന്നെ അസാധാരണമായ ഉയരം ടാനിയയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കിയിരുന്നു. ആറടി 9 ഇഞ്ചാണ് ഇവരുടെ ഉയരം. കൂടെ പഠിക്കുന്നവരുടെയെല്ലാം കൂട്ടത്തില്‍ ഈ ഉയരം ടാനിയയെ എടുത്തുകാണിച്ചിരുന്നു.
ശാരീരികമായ സവിശേഷതകള്‍ പലപ്പോഴും നിത്യജീവിതത്തില്‍ വലിയ തലവേദന സൃഷ്ടിച്ചേക്കാം. ഭിന്നശേഷിക്കാരെ പോലെ തന്നെ പലവിധത്തിലും ഇവരും ബുദ്ധിമുട്ടാം. ഉയരം കൂടിയവര്‍, ഉയരം കുറഞ്ഞവര്‍, വണ്ണം കൂടിയവര്‍, കുറഞ്ഞവര്‍ എന്നിങ്ങനെയുള്ള സവിശേഷതകളെല്ലാം ഇങ്ങനെ പ്രയാസങ്ങള്‍ സൃഷ്ടിച്ചേക്കാം.
ഇപ്പോഴിതാ അസാധാരണമായ കാല്‍പാദങ്ങളുള്ളൊരു സ്ത്രീയെ കുറിച്ചുള്ള വാര്‍ത്തകളാണ് ശ്രദ്ധ നേടുന്നത്. യുഎസുകാരിയായ ടാനിയ ഹെര്‍ബെര്‍ട്ട് ആണ് തന്‍റെ കാല്‍പാദങ്ങളുടെ പേരില്‍ പ്രശസ്തയാകുന്നത്.
ചെറുപ്പം മുതല്‍ തന്നെ അസാധാരണമായ ഉയരം ടാനിയയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കിയിരുന്നു. ആറടി 9 ഇഞ്ചാണ് ഇവരുടെ ഉയരം. കൂടെ പഠിക്കുന്നവരുടെയെല്ലാം കൂട്ടത്തില്‍ ഈ ഉയരം ടാനിയയെ എടുത്തുകാണിച്ചിരുന്നു. ഉയരത്തിന് അനുസരിച്ച് വലിയ പാദങ്ങളും ഇവര്‍ക്ക് അന്നേ ഉണ്ടായിരുന്നു.
ഒരിക്കലും പാകമായ ചെരുപ്പുകളോ ഷൂവോ കടകളില്‍ നിന്ന് കിട്ടുകയില്ല. എങ്ങനെയെങ്കിലും ലഭിക്കുന്ന സ്പോര്‍ട് ഷൂവുകളോ പുരുഷന്മാരുടെ ഷൂവുകളോ ഉപയോഗിച്ച് സംതൃപ്തയാകും. അച്ഛനും അമ്മയും ഒരുപോലെ അസാധാരണമായ ഉയരമുള്ളവരായിരുന്നു. ഇവര്‍ മകളെ ഉയരക്കൂടുതല്‍ കൊണ്ട് അപകര്‍ഷത വരാതിരിക്കാൻ പരിശീലിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ഉയരത്തിന്‍റെ പേരില്‍ ജീവിതത്തിലൊരിക്കലും അപകര്‍ഷത അൻുഭവിക്കേണ്ട അവസ്ഥ തനിക്ക് വന്നിട്ടില്ലെന്ന് ടാനിയ പറയുന്നു.
എന്നാല്‍ ഇതുമൂലമുള്ള അസൗകര്യങ്ങള്‍ ഇവര്‍ ഏറെ അനുഭവിച്ചു. ഇതിനിടെ വലിയ തോതില്‍ ശരീരഭാരം കൂടുകയും ചെയ്തു. ഇങ്ങനെ മുന്നോട്ടുപോയാല്‍ അതൊരുപക്ഷെ ജീവൻ വരെ നഷ്ടമാകുന്നതിലേക്ക് എത്തിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതോടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
ഒന്നര വര്‍ഷം കൊണ്ട് ഒരുപാട് സ്വയം മെച്ചപ്പെടുത്താൻ ടാനിയയ്ക്ക് കഴിഞ്ഞു. ഇനിയും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇപ്പോഴിതാ ഏറ്റവും വലുപ്പമേറിയ പാദങ്ങളുടെ ഉടമസ്ഥയെന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ടാനിയയെ തേടിയെത്തിയിരിക്കുകയാണ്. 18 ഇഞ്ചാണ് ഇവരുടെ ഷൂ സൈസത്രേ. ജീവിച്ചിരിക്കുന്ന സ്ത്രീകളില്‍ ഇത്രയും വലിയ ഷൂ അളവ് വരുന്ന മറ്റൊരാളില്ലെന്നാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വ്യക്തമാക്കുന്നത്.
വലതുപാദം 33.1 സെ.മീയും (13.03 ഇഞ്ച്), ഇടതുപാദം 32.5 സെ.മീ ( 12.79 ഇഞ്ച്) ആണ് നീളം. നിലവില്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് തനിക്ക് പാകമായ സ്ത്രീകളുടെ ചെരുപ്പുകള്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഈ സന്തോഷവും ടാനിയ പങ്കുവയ്ക്കുന്നു. ഇവരെ കുറിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പങ്കുവച്ച വീഡിയോ കാണാം...
Say hello to Tanya Herbert, new record holder for the world's largest feet! 🦶️ pic.twitter.com/yVULTFRIL6
— Guinness World Records (@GWR)Also Read:- ഇത്രയും നീളമുള്ള മൂക്കോ? ഈ ചിത്രത്തിന് പിന്നിലെ സത്യം?