കഴുത്തില്‍ ഒരു ഷോള്‍ അണിഞ്ഞിരിക്കുന്നത് പോലെ അത്രയും നിസാരമായ കൂറ്റനൊരു പാമ്പിനെയും വച്ച് നടക്കുന്ന സ്ത്രീയെ ആണ് ഈ വീഡിയോയില്‍ കാണുന്നത്. കണ്ടവരെല്ലാം ഇവരുടെ കായികബലത്തെ കുറിച്ചാണ് അത്ഭുതപ്പെടുന്നത്.
നിത്യവും ധാരാളം വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. ഇവയില്‍ പലതും നമ്മളില്‍ കൗതുകം നിറയ്ക്കുന്നതും നമ്മെ അത്ഭുതപ്പെടുത്തുന്നതും ആകാറുണ്ട്. പ്രത്യേകിച്ച് മനുഷ്യരും വന്യമൃഗങ്ങളോ, ജീവികളോ തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന വീഡിയോകളെല്ലാം ഈ രീതിയില്‍ നമ്മളെ ഏറെ അതിശയപ്പെടുത്താറുണ്ട്.
അത്തരത്തിലൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. കഴുത്തില്‍ ഒരു ഷോള്‍ അണിഞ്ഞിരിക്കുന്നത് പോലെ അത്രയും നിസാരമായ കൂറ്റനൊരു പാമ്പിനെയും വച്ച് നടക്കുന്ന സ്ത്രീയെ ആണ് ഈ വീഡിയോയില്‍ കാണുന്നത്. കണ്ടവരെല്ലാം ഇവരുടെ കായികബലത്തെ കുറിച്ചാണ് അത്ഭുതപ്പെടുന്നത്.
അത്രമാത്രം വലുപ്പമുള്ള പാമ്പാണിത്. ശരാശരി ആരോഗ്യമുള്ള ഒരു വ്യക്തിക്ക് താങ്ങുന്നതിലും അധികം കനം വരും ഈ പെരുമ്പാമ്പിന്. അതിനെ ലാഘവത്തോടെ എടുത്ത് തോളത്തിട്ട് നടക്കുയാണിവര്‍. ഇതിന് ചില്ലറ ആരോഗ്യം പോരെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. ധൈര്യത്തോടെ പാമ്പിനെ കൈകാര്യം ചെയ്യുന്നുവെന്നതിന് പുറമെ ഇതിനുള്ള കായികമായ കഴിവ് കൂടി വേണമല്ലോ. രണ്ടും ഒരുപോലെയുള്ള സ്ത്രീക്ക് അഭിനന്ദനങ്ങള്‍ ഏറെയാണ് ലഭിക്കുന്നത്.
കാലിഫോര്‍ണിയയിലെ 'റെപ്റ്റൈല്‍ സൂ'വില്‍ നിന്നുള്ളതാണ് വീഡിയോ. ഉരഗങ്ങളുടെ സവിശേഷമായ ശേഖരമാണ് 'റെപ്റ്റൈല്‍ സൂ'വിലുള്ളത്. ഇത് വീഡിയോയിലും വ്യക്തമാണ്. ഇവിടെ തന്നെയുള്ള പെരുമ്പാമ്പാണിത്. കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ കൗതുകപൂര്‍വം ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
വീഡിയോ കാണാം...
മുമ്പൻ കൂറ്റൻ പെരുമ്പാമ്പിനെയും തോളിലിട്ട് നൃത്തം വയ്ക്കുന്നൊരാളുടെ വീഡിയോ ഇതുപോലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്തോനേഷ്യക്കാരനായ ഒരാളാണ് അസാധാരണ വലിപ്പമുള്ള പെരുമ്പാമ്പിനെയും തോളത്തിട്ട് നൃത്തം ചവിട്ടി പ്രശസ്തനായത്. ഇദ്ദേഹത്തിന്‍റെ വീഡിയോയും നിരവധി പേര്‍ പങ്കുവച്ചിരുന്നു.
Also Read:- കൂറ്റന്‍ പെരുമ്പാമ്പുകളെ തോളിലിട്ട് നൃത്തം ചെയ്യുന്നയാള്‍; അവിശ്വസനീയമായ വീഡിയോ