മാട്രിമോണിയല്‍ സൈറ്റിന്‍റെ അധികമാരും അറിയാത്ത ഉപയോഗം കണ്ടെത്തി യുവതി; സംഭവം 'ഹിറ്റ്'

By Web Team  |  First Published Mar 15, 2023, 11:02 PM IST

മാട്രിമോണിയല്‍ സൈറ്റുകള്‍ കൊണ്ട് വേറെയും ഒരുപകാരമുണ്ടെന്നാണ് ഇപ്പോള്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വ്യക്തമാക്കുന്നത്. അശ്വീൻ ബൻസാല്‍ എന്നയാളാണ് തന്‍റെയൊരു സ്ത്രീ സുഹൃത്ത് കണ്ടെത്തിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 


പരസ്പരം അറിഞ്ഞും മനസിലാക്കിയും അല്ലെങ്കില്‍ യോജിപ്പുകളും വിയോജിപ്പുകളും തിരിച്ചറിഞ്ഞും പങ്കാളിയെ കണ്ടെത്താൻ വ്യക്തികളെ ഏറെ സഹായിക്കുന്ന ഇടങ്ങളാണ് ഇന്ന് മാട്രിമോണിയല്‍ സൈറ്റുകള്‍. ഇടനിലക്കാരുടെ ഇടപെടലുകളില്ലാതെ വ്യക്തികള്‍ നേരിട്ട് തന്നെ അവരുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിനാണ് മാട്രിമോണിയല്‍ സൈറ്റുകള്‍ അവസരമൊരുക്കുന്നത്. 

എന്നാല്‍ മാട്രിമോണിയല്‍ സൈറ്റുകള്‍ കൊണ്ട് വേറെയും ഒരുപകാരമുണ്ടെന്നാണ് ഇപ്പോള്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വ്യക്തമാക്കുന്നത്. അശ്വീൻ ബൻസാല്‍ എന്നയാളാണ് തന്‍റെയൊരു സ്ത്രീ സുഹൃത്ത് കണ്ടെത്തിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 

Latest Videos

ഇദ്ദേഹമിത് പങ്കുവച്ചതോടെ സംഭവം വൻ 'ഹിറ്റ്' ആയി മാറുകയായിരുന്നു. തന്‍റെയൊരു സ്ത്രീ സുഹൃത്ത് വിവിധ കമ്പനികളുടെ ശമ്പള നിലവാരം അറിയുന്നതിന് മാട്രിമോണിയല്‍ സൈറ്റുകള്‍ ഉപയോഗിച്ച് വരുന്നുവെന്നാണ് ഇദ്ദേഹം പങ്കുവച്ചത്. ആളുകളുടെ പ്രൊഫൈലുകള്‍ പരിശോധിച്ച് അവര്‍ ജോലി ചെയ്യുന്ന മേഖലകള്‍- കമ്പനികള്‍ എല്ലാം മനസിലാക്കി അവിടത്തെ ശമ്പള നിലവാരം മനസിലാക്കുന്നതാണത്രേ ഇവരുടെ രീതി.

ഇത് നല്ലൊരു ആശയമാണല്ലോ എന്ന രീതിയില്‍ ഏവരും കയ്യടിക്കുകയാണ് പേര് വെളിപ്പെടുത്താത യുവതിക്ക്. നല്ല 'കിടിലൻ' സുഹൃത്താണല്ലോ താങ്കള്‍ക്ക്, അവരെ വിടണ്ട- ബുദ്ധിമതിയാണവര്‍ എന്നെല്ലാം ആളുകള്‍ കമന്‍റുകളില്‍ കുറിച്ചിരിക്കുന്നു. ഏതാണ്ട് നാല്‍പതിനായിരത്തിലധികം പേരാണ് അശ്വീന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് പ്രതികരണം അറിയിച്ചിരിക്കുന്നത്.

ഉദ്യോഗാര്‍ത്ഥികളായ ആളുകള്‍ക്ക് പലപ്പോഴും പല തൊഴില്‍ മേഖലയിലെയും കമ്പനികളിലെയും ശമ്പള നിലവാരം അറിയാൻ മാര്‍ഗങ്ങളില്ലെന്നും, അതിന് ഇത് നല്ലൊരു മാര്‍ഗമാണെന്നാണ് തോന്നുന്നതെന്നും പലരും കമന്‍റുകളില്‍ കുറിച്ചിരിക്കുന്നു. ആവശ്യമുള്ള വിവരങ്ങള്‍ ഇതില്‍ നിന്ന് മനസിലാക്കിയ ശേഷം അതിന് അനുസരിച്ച് ജോലിക്ക് അപേക്ഷിച്ചാല്‍ മതിയല്ലോ എന്നും ഇവര്‍ പറയുന്നു. 

Also Read:- മക്കളുടെ ചുണ്ടില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങള്‍ വിവാദത്തില്‍; മറുപടിയുമായി നടി

 

click me!