ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. നാല് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. ധാരാളം പേര്‍ കമന്‍റുകളും ചെയ്തു.
മെട്രോ ട്രെയിനുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ആളുകള്‍ റീലുകളും മറ്റും ചിത്രീകരിക്കുന്ന കാഴ്ച ഇപ്പോള്‍ പുതുമയല്ല. അത്തരത്തില്‍ മെട്രോയ്ക്കുള്ളില്‍ നൃത്തം ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മെട്രോയ്ക്കുള്ളിലെ ഹാൻഡ്രേലില്‍ പിടിച്ച് തൂങ്ങി നിന്നും, ആടിയും, സീറ്റില്‍ നിന്നുകൊണ്ട് ഡാന്‍സ് ചെയ്തും തകര്‍ക്കുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്.
ദില്ലി മെട്രോയ്ക്കുള്ളിലെ വീഡിയോ ആണിത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. നാല് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. ധാരാളം പേര്‍ കമന്‍റുകളും ചെയ്തു. അതേസമയം വീഡിയോയ്ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പൊതു ഗതാഗതത്തില്‍ പാലിക്കേണ്ട മര്യാദകളൊന്നും യുവതി പാലിച്ചില്ല എന്നാണ് വിമര്‍ശനം.
ആളുകള്‍ക്ക് ഇരിക്കേണ്ട സീറ്റില്‍ കാലുകള്‍ വച്ചതും, സീറ്റില്‍ എഴുന്നേറ്റു നിന്നതുമൊക്കെ വളരെ മോശമായ പ്രവര്‍ത്തിയാണെന്നും ഇക്കൂട്ടര്‍ പറയുന്നു. ഇത്തരത്തില്‍ പൊതുസ്ഥലങ്ങളിൽ വീഡിയോകളും മറ്റും ചിത്രീകരിക്കുന്നത് തീര്‍ത്തും ശല്യം എന്നാണ് ഒരു വിഭാഗം പറയുന്നത്. അതുപോലെ തന്നെ പിടിക്കപ്പെട്ടാൽ ഇത് ഒരു കുറ്റമാണ് എന്നും ഇത്തരത്തില്‍ വീഡിയോ ചിത്രീകരിക്കുമ്പോള്‍ അതിന് പൊതു ഗതാഗതം വിഭാഗത്തിന്‍റെ പ്രത്യേകം അനുവാദം തേടേണ്ടതാണ് എന്നുമാണ് ചിലര്‍ കമന്‍റ് ചെയ്തത്.
അതേസമയം, യുഎസിലെ ന്യൂയോര്‍ക്ക് സിറ്റിയിലെ തെരുവില്‍ വെച്ച് ഇന്ത്യക്കാരനായ ജെയ്‌നി മേത്തയും കാനഡയില്‍നിന്നുള്ള അലക്‌സ് വോങ്ങും ചേര്‍ന്ന് 'ഡോലാ രേ ഡോല' എന്ന ഗാനത്തിന് ചുവടുവച്ചതാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിന്റെ വീഡിയോ ഇവര്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയായിരുന്നു. പാട്ടില്‍ ഐശ്വര്യയും മാധുരിയും ചെയ്ത ചുവടുകളുടെ അതേ മാതൃകയിലാണ് ഇരുവരുടെയും നൃത്തം. ലെഹങ്കയും ദുപ്പട്ടയുമണിഞ്ഞായിരുന്നു ഇരുവരുടെയും പ്രകടനം.
Also Read: മഴവില്ലഴകിനൊപ്പം കുതിച്ച് ചാടി ഡോൾഫിൻ; വൈറലായി അത്യപൂർവ്വ കാഴ്ച...