എന്തായാലും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയെന്ന് പറയുമ്പോള്‍ ഒരി മണിക്കൂറിനുള്ളിലോ ഏറിപ്പോയാല്‍ രണ്ട് മണിക്കൂറിനുള്ളിലോ ഒക്കെ ഭക്ഷണം എത്തുന്ന രീതിയിലാണല്ലോ നമ്മള്‍ ഓര്‍ഡര്‍ ചെയ്യുക. ഡെലിവെറി സര്‍വീസുകളും അങ്ങനെ തന്നെ.
ഇന്ന് ഓണ്‍ലൈൻ ഫുഡ് ഡെലിവെറി സര്‍വീസുകള്‍ എത്രമാത്രം സജീവമാണെന്ന് നമുക്കറിയാം. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഓണ്‍ലൈൻ ഫുഡ് സര്‍വീസുകള്‍ ഉള്ളത് നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് വലിയ ആശ്വാസം തന്നെയാണ്. എന്നാല്‍ തിരക്കേറിയ നഗരങ്ങളില്‍ മാത്രമല്ല, തിരക്കുകുറഞ്ഞ അത്ര ജനനിബിഡമല്ലാത്തയിടങ്ങളിലും ഓണ്‍ലൈൻ ഫുഡ് ഡെലിവെറി സര്‍വീസുകളെല്ലാം നടക്കുന്നുണ്ട്.
എന്തായാലും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയെന്ന് പറയുമ്പോള്‍ ഒരു മണിക്കൂറിനുള്ളിലോ ഏറിപ്പോയാല്‍ രണ്ട് മണിക്കൂറിനുള്ളിലോ ഒക്കെ ഭക്ഷണം എത്തുന്ന രീതിയിലാണല്ലോ നമ്മള്‍ ഓര്‍ഡര്‍ ചെയ്യുക. ഡെലിവെറി സര്‍വീസുകളും അങ്ങനെ തന്നെ. ഒന്നുകില്‍ ഒരേ നഗരത്തിനുള്ളില്‍ തന്നെയായിരിക്കും ഡെലിവെറി എക്സ്ക്യൂട്ടീവുമാര്‍ പ്രവര്‍ത്തിക്കുക. പരമാവധി ദൂരം എന്തായാലും ഇവര്‍ക്ക് കാണും. ഇതിനപ്പുറത്തേക്ക് ഓര്‍ഡര്‍ എടുക്കേണ്ടതുമില്ല, പോകേണ്ടതുമില്ല.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി നാല് വൻകരകളും കടന്ന് ഒരു ഫുഡ് ഡെലിവെറിക്ക് ഇറങ്ങിത്തിരിച്ച യുവതിക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ ലഭിക്കുന്നത്.
മാനസ ഗോപാല്‍ എന്ന യുവതിയാണ് സിങ്കപ്പൂര്‍ മുതല്‍ അന്‍റാര്‍ട്ടിക്ക വരെ യാത്ര ചെയ്ത് ഫുഡ് ഡെലിവെറി നടത്തിയിരിക്കുന്നത്. വിമാനമാര്‍ഗവും റോഡുമാര്‍ഗവുമെല്ലാം മുപ്പതിനായിരത്തിലധികം കിലോമീറ്റര്‍ യാത്ര ചെയ്താണ് ഒടുവില്‍ പറഞ്ഞ സ്ഥലത്ത് ഇവര്‍ ഭക്ഷണമെത്തിച്ചിരിക്കുന്നത്. ആദ്യം സിങ്കപ്പൂരില്‍ നിന്ന് ജര്‍മ്മനിയിലേക്ക് ഫ്ളൈറ്റില്‍. ഇവിടെ നിന്ന് അര്‍ജന്‍റീനയിലേക്കും ഇവിടെ നിന്ന് അന്‍റാര്‍ട്ടിക്കയിലേക്കുമാണ് ഇവര്‍ പോയത്.
ഇത് യഥാര്‍ത്ഥത്തില്‍ ഫുഡ് ഡെലിവെറി സര്‍വീസ് അല്ല. വ്യത്യസ്തതയ്ക്ക് വേണ്ടി ഇവര്‍ ഒരുക്കിയത് തന്നെയാണ്. എങ്കിലും ഇത്രയും ദൂരം യാത്ര ചെയ്ത് എത്തിച്ച ഭക്ഷണം എന്താണെന്നാണ് മിക്കവരും ചോദിക്കുന്നത്. ഇതിനുള്ള ഉത്തരം എന്തായാലും ഇവര്‍ പങ്കുവച്ചിട്ടില്ല. ഇവര്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വീഡയോയും നിരവധി പേരാണ് കണ്ടിരിക്കുന്നത്.
വീഡിയോ കണ്ടുനോക്കൂ...
Also Read:- ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവെറി ഏജന്‍റ് കഴിച്ചു; എന്നിട്ട് കസ്റ്റമര്‍ക്ക് ഒരു മെസേജും...