ഗുഡ് മോണിംഗ് ഗായത്രി, ഞാൻ ഇഡ്ഡലിയുണ്ടാക്കിയിട്ടുണ്ട്. വീട്ടിലേക്ക വരൂന്നേ... എന്നാണ് മെസേജ്. ഇഡ്ഡലിയും ചമ്മന്തിയും ചട്ണിയുമെല്ലാമാണ് തൊട്ടടുത്ത ഫോട്ടോയില്‍ കാണുന്നത്.
തിരക്കുപിടിച്ച ജീവിതം സ്വാഭാവികമായും മടുപ്പോ നിരാശയോ എല്ലാം സൃഷ്ടിക്കും. എന്നാല്‍ നാളത്തേക്ക് പ്രതീക്ഷിക്കാൻ എന്തെങ്കിലും ബാക്കി നില്‍ക്കുന്നുണ്ട് എങ്കില്‍ അതുതന്നെ മിക്കവരെയും മുന്നോട്ട് നയിക്കുക. ചിലര്‍ക്ക് നിസാരമായ കാര്യങ്ങള്‍ മതി സന്തോഷിക്കാൻ. മറ്റ് ചിലരാകട്ടെ എത്ര- എന്ത് കിട്ടിയാലും സന്തോഷത്തിനായി വീണ്ടും അന്വേഷണത്തിലായിരിക്കും.
ഇത്തരം ചിന്തകളിലൂടെയെല്ലാം കടന്നുപോകാത്തവരായി ആരും കാണില്ല. ഇപ്പോഴിതാ മൈസൂരുവില്‍ താമസിക്കുന്ന ഗായത്രി എന്ന സ്ത്രീയുടെ ഒരു ട്വീറ്റ് ഇതുപോലെ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. മനുഷ്യര്‍ക്ക് സന്തോഷപൂര്‍വം ജീവിച്ചുപോകാൻ വേണ്ടത് പരസ്പരമുള്ള സ്നേഹവും കരുതലും പങ്കുവയ്ക്കലുമാണെന്ന വലിയ സന്ദേശമാണ് ഗായത്രി തന്‍റെ ട്വീറ്റിലൂടെ നല്‍കുന്നത്.
undefined
താൻ താമസിക്കുന്ന സ്ട്രീറ്റും തന്‍റെ അയല്‍ക്കാരും എത്തരത്തിലെല്ലാമാണ് തന്നെ സന്തോഷിപ്പിക്കുന്നതെന്നും പിടിച്ചുനിര്‍ത്തുന്നതെന്നുമെല്ലാമാണ് ഇവര്‍ ട്വീറ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. അയല്‍വാസിയുടെ വാട്ട്സ് ആപ്പ് മെസേജിന്‍റെ സ്ക്രീൻഷോട്ടും, അവര്‍ അയച്ച ഫോട്ടോയും ഗായത്രിയുടെ ട്വീറ്റില്‍ കാണാം.
ഗുഡ് മോണിംഗ് ഗായത്രി, ഞാൻ ഇഡ്ഡലിയുണ്ടാക്കിയിട്ടുണ്ട്. വീട്ടിലേക്ക വരൂന്നേ... എന്നാണ് മെസേജ്. ഇഡ്ഡലിയും ചമ്മന്തിയും ചട്ണിയുമെല്ലാമാണ് തൊട്ടടുത്ത ഫോട്ടോയില്‍ കാണുന്നത്.
അയല്‍വാസി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഗായത്രിയെ ക്ഷണിച്ചിരിക്കുകയാണ്. ഇത് മാത്രമല്ല താൻ താമസിക്കുന്നതിന്‍റെ അടുത്തടുത്ത വീടുകളിലുള്ളവര്‍ എങ്ങനെയെല്ലാമാണ് തനിക്ക് തണലാകുന്നതെന്ന് ഇവര്‍ കുറിച്ചിരിക്കുന്നു.
പരസ്പരം ഭക്ഷണം കൈമാറുന്നത് ഇവിടെ പതിവാണെന്ന് ഇവരുടെ വാക്കുകളിലൂടെ വ്യക്തം. എല്ലാ വീട്ടിലെ അടുക്കളയിലും അടുത്ത വീടുകളിലെ പാത്രങ്ങള്‍ കാണാം എന്നാണ് ഇവര്‍ പറയുന്നത്. അതുപോലെ തന്നെ വീടിന്‍റെ വാതില്‍ അടച്ചിട്ടാല്‍ വളര്‍ത്തുപട്ടി കരയുന്നതിനാല്‍ വാതില്‍ എപ്പോഴും തുറന്നിട്ടിരിക്കും. അയല്‍ക്കാരുടെ കണ്ണ് എപ്പോഴും ഉണ്ടായിരിക്കുമെന്നതിനാല്‍ പേടിക്കേണ്ട കാര്യമില്ല.
ഇങ്ങനെ പല കാര്യങ്ങള്‍ക്കും അയല്‍ക്കാര്‍ തനിക്ക് സഹായവും താങ്ങുമാകുന്ന സാഹചര്യങ്ങളെ കുറിച്ചാണ് ഗായത്രി ലളിതമായി വിശദീകരിക്കുന്നത്. നിരവധി പേരാണ് ഈ ട്വീറ്റിനോട് പ്രതികരിക്കുന്നത്. ഇങ്ങനെയൊരു സ്ഥലത്ത്, ഇങ്ങനെയുള്ള ആളുകള്‍ക്കൊപ്പം ജീവിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്നും ജീവിതത്തെ പോസിറ്റീവായി സമീപിക്കാൻ ഇതിലധികം എന്ത് വേണമെന്നും ഇവര്‍ ചോദിക്കുന്നു. പലപ്പോഴും നഗരപ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള കൊടുക്കല്‍- വാങ്ങലുകളോ, കരുതലോ, സഹകരണമോ കാണാൻ സാധിക്കാറില്ലെന്നും നിരവധി പേര്‍ കമന്‍റിലൂടെ കുറിച്ചിരിക്കുന്നു.
ഗായത്രിയുടെ ട്വീറ്റ്...
Mysuru is like this. Stepped out of yoga this morning and a neighbour messages. I can't even begin to explain how kind Mysuru is. Needed to rent a bike, someone came over with one before I'd even finished messaging. Came with me to the ground to practice and *till the yoga… pic.twitter.com/pyhY0OYyWM
— Gayatri (@G_y_tri)Also Read:- 3 കി.മീ നടന്നെത്തി ഫുഡ് ഡെലിവെറി; ചോദിച്ചപ്പോള്‍ കസ്റ്റമറോട് സത്യം തുറന്നുപറഞ്ഞ് യുവാവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-