ടാറ്റൂ ചെയ്യുന്നതിൽ നിരന്തരം ഹരം കണ്ടെത്തുന്നവരുണ്ട്. ഇത് അവരുടെ താൽപര്യമെന്ന നിലയ്ക്ക് കാണുകയെ നിവൃത്തിയുള്ളൂ. ഇപ്പോഴിതാ ഒരു ബ്രിട്ടീഷ് യുവതി തന്‍റെ ടാറ്റൂ പ്രേമം കൊണ്ട് തനിക്ക് കിട്ടിയ തിരിച്ചടിയെ കുറിച്ച് മാധ്യമങ്ങളോട് പങ്കുവയ്ക്കുകയാണ്.
ടാറ്റൂ ചെയ്യുന്നുവെന്നത് ഓരോ വ്യക്തിയുടെയും അഭിരുചി അനുസരിച്ചുള്ള സംഗതിയാണ്. ചിലർക്ക് അത് ഏറെക്കാലമായുള്ള മോഹമായിരിക്കാം. അങ്ങനെ ആലോചിച്ചും തിരുത്തിയുമെല്ലാം കണ്ടെത്തുന്ന ഡിസൈനുകൾ ശ്രദ്ധാപൂർവം ചെയ്യുന്നവരായിരിക്കും ഇവർ.
എന്നാൽ മറ്റൊരു വിഭാഗമാകട്ടെ ടാറ്റൂ ചെയ്യുന്നതിനോടുള്ള ഇഷ്ടം മൂലം ഇടവിട്ട് ഓരോ ഡിസൈനുകൾ കണ്ടെത്തി അത് ശരീരത്തിൽ പതിപ്പിച്ചുകൊണ്ടിരിക്കും. ടാറ്റൂ ചെയ്യുമ്പോൾ പക്ഷേ ഒരുപാട് തവണ ചിന്തിക്കണമെന്നാണ് ടാറ്റൂ ആർട്ടിസ്റ്റുകൾ പോലും പറയാറ്. കാരണം ഒരിക്കൽ ചെയ്തുകഴിഞ്ഞാൽ പിന്നെ ഇത് മായ്ച്ചുകളയുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചർമ്മത്തെ പഴയരൂപത്തിൽ തന്നെ തിരിച്ചുകിട്ടാനെല്ലാം പാടായിരിക്കും.
കാര്യങ്ങളിങ്ങനെ ആണെങ്കിൽപോലും ടാറ്റൂ ചെയ്യുന്നതിൽ നിരന്തരം ഹരം കണ്ടെത്തുന്നവരുണ്ട്. ഇത് അവരുടെ താൽപര്യമെന്ന നിലയ്ക്ക് കാണുകയെ നിവൃത്തിയുള്ളൂ. ഇപ്പോഴിതാ ഒരു ബ്രിട്ടീഷ് യുവതി തന്‍റെ ടാറ്റൂ പ്രേമം കൊണ്ട് തനിക്ക് കിട്ടിയ തിരിച്ചടിയെ കുറിച്ച് മാധ്യമങ്ങളോട് പങ്കുവയ്ക്കുകയാണ്.
മുഖത്ത് അടക്കം ശരീരത്തിൽ എണ്ണൂറോളം ടാറ്റൂ ആണത്രേ മെലിസ സൊളേൻ കുത്തിയത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ മെലിസ, പക്ഷേ തന്‍റെ ടാറ്റൂ പ്രേമം ഇത്രയും വലിയ പ്രയാസം സൃഷ്ടിക്കുമെന്ന് കരുതിയില്ലത്രേ. മുഖത്തും ടാറ്റൂകൾ വന്നുനിറഞ്ഞതോടെ പലരും ഇവരെ ആഘോഷപരിപാടികൾക്കോ പാർട്ടികൾക്കോ ഒന്നും വിളിക്കാതായി. പലരും ഇവരെ അകറ്റിനിർത്താൻ തുടങ്ങി.
ക്രിസ്മസ് അടുക്കുമ്പോൾ പബുകൾ പോലും തന്നെ പ്രവേശിപ്പിക്കുന്നില്ലെന്നാണ് മെലീസയുടെ പരാതി. ഇതിന് വേണ്ടി താൻ തെറ്റെന്നും ചെയ്തില്ലെന്നും എന്തുകൊണ്ടാണ് ഇത്തരത്തിൽ ആളുകൾ തന്നോട് പെരുമാറുന്നതെന്ന് അറിയില്ലെന്നും മെലീസ പറയുന്നു.
'ക്രിസ്മസ് ആകുമ്പോൾ എല്ലാവരും ആഘോഷിക്കും. എനിക്കും അതിന് ആഗ്രഹമുണ്ട്. മറ്റുള്ളവർക്കൊപ്പം ആഘോഷിക്കുകയെന്നത് അല്ല, എനിക്ക് സ്വന്തമായി പബുകളിൽ പോകാനും ആഘോഷിക്കാനുമെല്ലാം ആഗ്രഹം കാണില്ലേ, ഇതിനൊന്നും ഇവിടെ അനുവദിക്കുന്നില്ല...'-മെലീസ പറയുന്നു.
ഇവരുടെ അനുഭവങ്ങൾ ആദ്യം പ്രാദേശികമാധ്യമങ്ങളിലാണ് വന്നത്. പിന്നീട് വലിയ രീതിയിൽ തന്നെ വാർത്താശ്രദ്ധ നേടുകയായിരുന്നു.
Also Read:- കയ്യിലെ ടാറ്റൂ അനുഗ്രഹമായി; എഴുപത്തിയഞ്ചുകാരൻ തിരികെ ജീവിതത്തിലേക്ക്...