കൃതജ്ഞ്യ എന്നാണ് ഈ യുവതിയുടെ പേര്. ഇവര്‍ തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പ് പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ സ്നോഹാദരങ്ങളോടെ കമന്‍റുകളും പങ്കുവച്ചിരിക്കുന്നു.
നിത്യവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും കാഴ്ചക്കാരെ ലഭിക്കുന്നതിന് വേണ്ടി തന്നെ ബോധപൂര്‍വ്വം തയ്യാറാക്കുന്ന ഉള്ളടക്കങ്ങള്‍ ഉള്ളവയായിരിക്കും. എന്നാല്‍ മറ്റ് ചിലവയാകട്ടെ, കണ്ടുകഴിഞ്ഞാലും ദിവസങ്ങളോളം മനസില്‍ അങ്ങനെ തന്നെ കിടക്കുന്നവ.
നമ്മെ പല രീതിയിലും സ്വാധീനിക്കാനും സ്പര്‍ശിക്കാനും നമുക്ക് പ്രതീക്ഷയോ ആത്മവിശ്വാസമോ പകര്‍ന്നുനല്‍കാനുമെല്ലാം സാധിക്കുന്ന തരത്തിലുള്ള വീഡിയോകള്‍. കരിയറില്‍ വിജയിച്ച വ്യക്തികളെ കുറിച്ചുള്ള വീഡിയോകളാണ് പ്രധാനമായും ഇത്തരത്തില്‍ നമ്മെ സ്വാധീനിക്കുക.
സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പൈലറ്റായ യുവതി തന്‍റെ അച്ഛനെയും കൊണ്ട് ഫ്ളൈറ്റില്‍ പറക്കുകയാണ്. ഇതിന് മുമ്പായി അച്ഛന്‍റെ അനുഗ്രഹം വാങ്ങിക്കുകയാണ് ഇവര്‍. ഇതാണ് വീഡിയോയില്‍ കാണുന്നത്.
കൃതജ്ഞ്യ എന്നാണ് ഈ യുവതിയുടെ പേര്. ഇവര്‍ തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പ് പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ സ്നോഹാദരങ്ങളോടെ കമന്‍റുകളും പങ്കുവച്ചിരിക്കുന്നു.
'അച്ഛനെയും കൊണ്ട് പറക്കുന്ന മകള്‍, അച്ഛന്‍റെ സന്തോഷക്കണ്ണീര്‍. ടേക്കോഫിന് മുമ്പ് അനുഗ്രഹം വാങ്ങുകയാണ്. ഒരിക്കലും ഞാനെന്‍റെ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങാതെ വീട്ടില്‍ നിന്ന് പുറത്തുപോയിട്ടില്ല. ചിലപ്പോള്‍ രാവിലെ വളരെ നേരത്തെ ആയിരിക്കും എന്‍റെ ഫ്ളൈറ്റ്. മൂന്ന്- നാല് മണിക്കൊക്കെ വീട്ടില്‍ നിന്ന് ഇറങ്ങണം. ആ സമയത്തൊക്കെ അച്ഛനും അമ്മയും ഗാഢമായ നിദ്രയിലായിരിക്കും. എങ്കിലും അവരുടെ പാദങ്ങള്‍ ഒന്ന് തൊട്ടുതൊഴാതെ എനിക്ക് പോകാൻ സാധിക്കില്ല. എല്ലാം അപൂര്‍ണമായി തോന്നും...'- വീഡിയോ പങ്കുവച്ചുകൊണ്ട് കൃതജ്ഞ്യ കുറിച്ചു.
പാദങ്ങളില്‍ തൊട്ട് അനുഗ്രഹം വാങ്ങിയ ശേഷം മകള്‍ അച്ഛനെ സ്നേഹത്തോടെ കെട്ടിപ്പുണരുന്നതും വീഡിയോയില്‍ കാണാം. ഈ സമയത്താണ് അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ നനവ് കാണുന്നത്. അഭിമാനപൂര്‍വം മകള്‍ അച്ഛനെ കെട്ടിപ്പിടിക്കുന്നതും സന്തോഷം കൊണ്ട് അച്ഛന്‍റെ കണ്ണ് നനയുന്നതുമെല്ലാം ഏറെ സ്പര്‍ശിക്കുന്ന രംഗങ്ങളാണെന്നാണ് വീഡിയോ കണ്ടവരെല്ലാം കമന്‍റായി രേഖപ്പെടുത്തിയിരിക്കുന്നത്.
വീഡിയോ കാണാം...
Also Read:- വിമാനത്തിലേയ്ക്ക് കയറിയപ്പോള്‍ എയര്‍ ഹോസ്റ്റസായ അമ്മയെ കണ്ടു; വൈറലായി വീഡിയോ