കണ്‍പോള തുളച്ച് 'റിംഗ്'; വേദനയില്ലേ എന്ന് ചോദിച്ചപ്പോള്‍ യുവതിയുടെ മറുപടി

By Web Team  |  First Published Sep 5, 2022, 12:29 PM IST

ഒരു വിഭാഗം പേര്‍ എന്തായാലും ഇതിനോട് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യം തീര്‍ച്ച. എന്നാല്‍ ചിന്തിക്കാതെയോ അന്വേഷിക്കാതെയോ ഇത്തരത്തില്‍ മൃദുലവും പ്രധാനപ്പെട്ടതുമായ അവയവങ്ങളില്‍ പിയേഴ്സ് ചെയ്യുന്നത് തീര്‍ത്തും അപകടകരമാണ്.


കാതിലും മൂക്കിലുമെല്ലാം പിയേഴ്സ് ചെയ്യുന്നതിന് പുറമെ ഇപ്പോള്‍ നാക്കിലോ, വയറിലോ, പുരികത്തിലോ, താടിയിലോ എല്ലാം പിയേഴ്സ് ചെയ്ത് സ്റ്റഡോ റിംഗോ ഇടുന്നത് ട്രെൻ‍ഡാണ്. എന്നാല്‍ ഇതെല്ലാം അത്ര സാധാരണമാണെന്ന് പറയാനും സാധിക്കില്ല. 

സ്റ്റൈലിന് വേണ്ടി ഇത്തരത്തില്‍ ശരീരാവയവങ്ങളില്‍ പിയേഴ്സ് ചെയ്യുകയോ അല്ലെങ്കില്‍ ടാറ്റൂ ചെയ്യുകയോ എല്ലാം ചെയ്യുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. അപകടം സംഭവിക്കുന്ന രീതിയിലല്ല പിയേഴ്സ് ചെയ്യുന്നതോ ടാറ്റൂ ചെയ്യുന്നതോ എല്ലാമെന്ന് ഉറപ്പിക്കണം. ഇതെക്കുറിച്ച് അറിവുള്ളവര്‍ ഇത് ചെയ്യുന്നതും. ഇക്കാര്യവും വിശ്വാസത്തിലെടുക്കാൻ സാധിക്കണം.

Latest Videos

അന്ധമായി ട്രെൻഡുകളെ അനുകരിക്കാൻ ശ്രമിക്കുന്നത് പിന്നീട് വലിയ സങ്കീര്‍ണതകളിലേക്ക് നയിക്കും. ഇപ്പോഴിതാ കണ്‍പോള പിയേഴ്സ് ചെയ്ത് റിംഗ് ധരിച്ചിരിക്കുന്ന ഒരു യുവതി സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. ടിക്ടോക്കര്‍ എന്ന നിലയില്‍ പ്രശസ്തയായ യുവതിയാണിത്. 

നമ്മുടെ ശരീരത്തിലെ ഏറ്റവും മൃദുലമായ ഭാഗങ്ങളിലൊന്ന് എന്ന് പറയാനുന്നിടമാണ് കണ്‍പോള. ചെറിയ കരട് പെട്ടാലോ, പോറലേറ്റാലോ തന്നെ നല്ലരീതയില്‍ വേദനയനുഭവപ്പെടുന്ന ഇടം. ഇവിടം തുളച്ചാണ് യുവതി റിംഗ് ധരിച്ചിരിക്കുന്നത്. ഇതിന്‍റെ വീഡിയോ പങ്കുവച്ചതോടെയാണ് സംഭവം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ആദ്യഘട്ടത്തില്‍ യുവതി കണ്‍പോള തുളച്ചിട്ടില്ലെന്നും വെറുതെ കാണിക്കുന്നതാണെന്നും ചിലര്‍ സൂചിപ്പിച്ചിരുന്നു. എന്നാലിത് മറ്റൊരു വീഡിയോയിലൂടെ ഇവര്‍ അടുത്തുകാണിച്ചതോടെ സംഗതി സത്യമാണെന്ന് വ്യക്തമായിരിക്കുകയാണെന്നാണ് ഇവരുടെ ആരാധകര്‍ പറയുന്നത്. ഇത്രയും മൃദുലമായൊരിടത്ത് തുളയ്ക്കുമ്പോള്‍ അത് വേദനിച്ചില്ലേ എന്നാണ് മിക്കവരും ഇവരോട് ചോദിക്കുന്നത്. 

നിങ്ങള്‍ കരുതുന്നയത്ര വേദന ഇതിനില്ലെന്നാണ് ഇവരുടെ മറുപടി. തുളയ്ക്കുമ്പോള്‍ ഉള്ളതിനെക്കാള്‍ വേദന അതിന് ശേഷം സ്റ്റഡ് മാറ്റിയിടുമ്പോഴാണെന്നും ഇവര്‍ പറയുന്നു. ഇത് ധരിച്ച ശേഷം കണ്ണടയ്ക്കാൻ ബുദ്ധിമുട്ടാകില്ലേ എന്നും സംശയം ചോദിക്കുന്നവരുണ്ട്. ഇതില്‍ തുളച്ചിട്ടിരിക്കുന്ന റിംഗ് വളരെ നേര്‍ത്തതാണെന്നും അതിനാല്‍ കണ്ണടയ്ക്കാനൊന്നും പ്രയാസമില്ലെന്നുമാണ് ഇവര്‍ പറയുന്നത്. 

ഒരു വിഭാഗം പേര്‍ എന്തായാലും ഇതിനോട് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യം തീര്‍ച്ച. എന്നാല്‍ ചിന്തിക്കാതെയോ അന്വേഷിക്കാതെയോ ഇത്തരത്തില്‍ മൃദുലവും പ്രധാനപ്പെട്ടതുമായ അവയവങ്ങളില്‍ പിയേഴ്സ് ചെയ്യുന്നത് തീര്‍ത്തും അപകടകരമാണ്. കാഴ്ചയ്ക്കുള്ള സ്റ്റൈലിനോ ഭംഗിക്കോ വേണ്ടി ഇങ്ങനെയെല്ലാം ചെയ്ത് അത് ഒടുവില്‍ തിരിച്ചടിയാകാതെ നോക്കേണ്ടതുണ്ടല്ലോ... 

Also Read:- സര്‍ജറിയിലൂടെ നാവ് രണ്ടാക്കി; യുവതിയുടെ വീഡിയോ

click me!