ഏറ്റവും ശബ്ദത്തില്‍ ഏമ്പക്കം വിടുന്നയാള്‍ക്കുള്ള ലോക റെക്കോര്‍ഡ് കരസ്ഥമാക്കി യുവതി...

By Web Team  |  First Published Aug 6, 2023, 9:01 AM IST

ലോകത്തിലേക്ക് വച്ചേറ്റവും ശബ്ദത്തില്‍ ഏമ്പക്കം വിടുന്നയാള്‍ക്കുള്ള പുരസ്കാരത്തെ കുറിച്ചാണ് പറയുന്നത്. നിങ്ങളില്‍ മിക്കവരും ഇതെക്കുറിച്ച് കേട്ടിരിക്കില്ല. ഇങ്ങനെയൊരു ലോക റെക്കോര്‍ഡോ എന്ന് അമ്പരക്കുകയും ചെയ്തേക്കാം. എങ്കില്‍ കേട്ടോളൂ, ഇങ്ങനെയും ഒരു ലോക റെക്കോര്‍ഡുണ്ട്. 


ലോക റെക്കോര്‍ഡുകളുടെ കാര്യമെടുത്താല്‍ നമുക്ക് കൗതുകം തോന്നുന്നതും, അതിശയം തന്നെ തോന്നുന്നതുമായ അസാധാരണമായ പല വിഷയങ്ങളിലും കഴിവ് തെളിയിക്കുന്നവരെ കാണാൻ സാധിക്കും. അല്ലെങ്കില്‍ വ്യക്തിപരമായി വ്യത്യസ്തമായ സവിശേഷതകള്‍ ഉള്ളവരെ നമുക്ക് കാണാം. ചില സന്ദര്‍ഭങ്ങളില്‍ അല്‍പം തമാശമയും ലോക റെക്കോര്‍ഡുകളുടെ കാര്യത്തിലുണ്ടാകാറുണ്ട്.

അത്തരത്തിലൊരു ലോക റെക്കോര്‍ഡ് കഥയാണിനി പങ്കുവയ്ക്കുന്നത്. ലോകത്തിലേക്ക് വച്ചേറ്റവും ശബ്ദത്തില്‍ ഏമ്പക്കം വിടുന്നയാള്‍ക്കുള്ള പുരസ്കാരത്തെ കുറിച്ചാണ് പറയുന്നത്. നിങ്ങളില്‍ മിക്കവരും ഇതെക്കുറിച്ച് കേട്ടിരിക്കില്ല. ഇങ്ങനെയൊരു ലോക റെക്കോര്‍ഡോ എന്ന് അമ്പരക്കുകയും ചെയ്തേക്കാം. എങ്കില്‍ കേട്ടോളൂ, ഇങ്ങനെയും ഒരു ലോക റെക്കോര്‍ഡുണ്ട്. 

Latest Videos

undefined

യുഎസില്‍ നിന്നുള്ള ഒരു യുവതിയാണ് വ്യത്യസ്തമായ ഈ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. മേരിലാൻഡ് സ്വദേശിയായി കിംബെര്‍ലീ വിന്‍റര്‍ ആണ് ഈ വിജയി. മുപ്പത്തിമൂന്നുകാരിയായ കിംബേര്‍ലിയുടെ ഏമ്പക്കം റെക്കോര്‍ഡ് ചെയ്തപ്പോള്‍ അത് 107.3 ഡെസിബെല്‍ ഉണ്ടായിരുന്നുവത്രേ. നേരത്തെ ഉണ്ടായിരുന്ന റെക്കോര്‍ഡ് 107 ഡെസിബെല്‍ ആണ്. 

നേരിയ വ്യത്യാസത്തിനാണെങ്കിലും കിംബേര്‍ലി എന്തായാലും റെക്കോര്‍ഡിട്ടു. ലൈവ് ആയി മൈക്കും മറ്റ് മെഷീനുകളെല്ലാം വച്ചാണ് ഏമ്പക്കത്തിന്‍റെ ശബ്ദം അളക്കുന്നത്. ഇതടക്കമുള്ള രംഗങ്ങളുള്‍പ്പെട്ട, കിംബേര്‍ലിയുടെ ഏമ്പക്കത്തിന്‍റെ രസകരമായ വീഡിയോ 'ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്' തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

ഇതില്‍ കിംബേര്‍ലി പലപ്പോഴായി ഏമ്പക്കം വിടുന്നത് കാണാം. കാണുന്നതിലുപരി ശബ്ദം തന്നെയാണ് നമ്മെ ഞെട്ടിക്കുക. തീര്‍ത്തും അസാധാരണമായി വളരെ കനത്തിലാണ് ഇവരുടെ ശരീരത്തിനകത്ത് നിന്ന് ശബ്ദം വരുന്നത്. തൊട്ടടുത്തിരിക്കുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയോ ഭയപ്പെടുകയോ ചെയ്യാം. ഇതും പ്രതീകാത്മകമായി വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. 

സ്വതവേ ഏമ്പക്കത്തിന് ശബ്ദമുണ്ടാകാറുണ്ടെങ്കിലും ചില ഭക്ഷണരീതികള്‍, ചില ഫുഡ് കോംബോകള്‍ എല്ലാം ഈശബ്ദം വലിയ രീതിയില്‍ കൂടാൻ കാരണമാകാറുണ്ടെന്ന് കിംബേര്‍ലി പറയുന്നു. ഇതിനൊരു ഉദാഹരണവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഐസ്ഡ് കോഫിയും സാൻഡ്‍വിച്ച് ബ്രേ്ക് ഫാസ്റ്റും പിന്നെയൊരു ബിയറും. ഇങ്ങനെ കഴിച്ചാല്‍ ആര്‍ക്കും ഇത്രയും ശബ്ദത്തിലൊക്കെ ഏമ്പക്കം വിടാമെന്ന് വാദിക്കരുത്. എന്തായാലും തന്നോളമെത്താൻ അപ്പോഴും പാടായിരിക്കും എന്ന് തന്നെയാണ് കിംബേര്‍ലി പറയുന്നത്. 

കിംബേര്‍ലിയുടെ വീഡിയോ...

 

Also Read:- ഫോട്ടോസും വീഡിയോസും പോകുമെന്ന പേടി വേണ്ട; ഫോണ്‍ ശരിയാക്കുന്നത് ചേച്ചിമാരാണേ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!