യുകെയിലെ ഒരു 49കാരി തന്റെ പുതപ്പിനെ വിവാഹം കഴിച്ച് പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഈ വ്യത്യസ്തമായ വിവാഹം നടന്നത്. എന്നാൽ ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്.
തുണികൊണ്ടുള്ള പാവയെ വിവാഹം കഴിച്ച ഒരു യുവതിയുടെ രസകരമായ വാര്‍ത്ത നാം മുമ്പ് കേട്ടതാണ്. പലപ്പോഴും ഒറ്റപ്പെടലില്‍ നിന്നാണ് പലരും ഇത്തരം വിചിത്രമായ ജീവിതപങ്കാളികളെ തിരഞ്ഞെടുക്കുന്നത്. സമാനമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ യുകെയില്‍ നിന്നും പുറത്തു വരുന്നത്.
യുകെയിലെ ഒരു 49കാരി തന്റെ പുതപ്പിനെ വിവാഹം കഴിച്ച് പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഈ വ്യത്യസ്തമായ വിവാഹം നടന്നത്. എന്നാൽ ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. ഇപ്പോള്‍ ഈ യുവതിയുടെയും പുതപ്പിന്റെയും വിവാഹം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാവുകയാണ്.
പാസ്‌കല്‍ സെലിക് എന്ന യുവതി 2019- ലാണ് വിവാഹിതയാവാന്‍ ആലോചിക്കുന്നത്. അവള്‍ വരനായി തീരുമാനിച്ചത് സ്വന്തം പുതപ്പിനെയാണ്. കേള്‍ക്കുന്നവര്‍ക്ക് തമാശയായി തോന്നാമെങ്കിലും പാസ്‌കലിന് അത് അങ്ങനെയല്ല. വിവാഹം ഗംഭീരമായി ആഘോഷിക്കാന്‍ തന്നെ പാസ്‌കല്‍ തീരുമാനിക്കുകയായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് അവിടെയെത്താമെന്ന ഒരു തുറന്ന ക്ഷണമാണ് പാസ്‌കല്‍ തന്‍റെ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം നല്‍കിയത്. ‘ജീവിതത്തില്‍ ഇതുവരെ ഉണ്ടായതില്‍ വച്ച് വളരെ ദൈര്‍ഘ്യമേറിയ, ആഴത്തിലുളള, വിശ്വസ്തമായ ഒരു ബന്ധം തന്റെ പുതപ്പിനോടാണ്. തന്‍റെ പുതപ്പ് തനിയ്ക്കു വേണ്ടി എപ്പോഴും അവിടെ കാത്തിരിപ്പുണ്ടാവും, നിറയെ സ്‌നേഹത്തോടെ തന്നെ പുണരാനായി’ എന്നാണ് പാസ്‌കല്‍ പറയുന്നത്.
കഴിഞ്ഞ ഫെബ്രുവരി 22- നായിരുന്നു വിവാഹം നടന്നത്. പാട്ടും ആഘോഷവുമൊക്കെയുള്ള ചടങ്ങിൽ, പാസ്‌കലിന്റെ ആഗ്രഹം പോലെതന്നെ നിരവധി ആളുകള്‍ എത്തിയിരുന്നു. അന്നേ ദിനം പാസ്‌കല്‍ ഒരു നൈറ്റ്ഗൗണും സ്ലിപ്പറുമായിരുന്നു ധരിച്ചത്. വിരുന്നിനു വന്ന അതിഥികളോടും പാസ്‌കല്‍ തന്നെ പോലെ നൈറ്റ്ഗൗണുകൾ ധരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന ഫിറ്റ്‌സ്‌ജെറാള്‍ഡ് എന്ന ഒരു ഇവന്റ് ഓര്‍ഗനൈസറുടെ സഹായവും പാസ്‌കല്‍ തെരഞ്ഞെടുത്തിരുന്നു.
ഫെബ്രുവരി 14-നോട് അടുത്ത ദിവസമായിരുന്നു പാസ്‌കലിന്റെ വിവാഹം നടന്നത്. സിംഗിളായി ജീവിക്കുന്നവര്‍ക്ക് തങ്ങളുടെ വിഷമങ്ങളകറ്റാനുമുളള ഒരു അവസരം കൂടിയായിരുന്നു തന്റെ വ്യത്യസ്തമായ വിവാഹമെന്നാണ് പാസ്‌കല്‍ പറയുന്നത്. അതേസമയം പുതപ്പിനെ വിവാഹം ചെയ്തശേഷം ജോണിയെന്ന ബോയ് ഫ്രണ്ട് പാസ്‌കലിന്റെ ജീവിതത്തിലെത്തി. എന്നാല്‍ ജോണി ഇതുവരെയും തന്റെ പുതപ്പിനോട് അസൂയയോ പൊസസീവോ കാണിച്ചിട്ടില്ലെന്നും താനും പുതപ്പുമായുളള ബന്ധം വളരെ സൗഹൃദപരമാണെന്ന് ബോയ് ഫ്രണ്ടിന് അറിയാമെന്നും പാസ്‌കല്‍ കൂട്ടിച്ചേര്‍ത്തു.
Also Read: പാവ ഭര്‍ത്താവ് ചതിച്ചു, മറ്റൊരു സ്ത്രീയുമായി ബന്ധം; വേര്‍പിരിയാനൊരുങ്ങി യുവതി