പെയിന്‍റിംഗ് ചെയ്യുന്നവര്‍ക്ക് ഏറ്റവും അടിസ്ഥാനപരമായി വേണ്ടൊരു അസംസ്കൃത വസ്തുവാണല്ലോ പെയിന്‍റ്. സാധാരണഗതിയില്‍ എല്ലാവരും ഇത് പുറത്തുനിന്ന് വാങ്ങിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ ചിത്രകാരി തനിക്ക് വേണ്ട പെയിന്‍റ് വ്യത്യസ്തമായ രീതിയില്‍ സ്വന്തമായി തയ്യാറാക്കുക കൂടി ചെയ്യുകയാണ്.
നിത്യവും സോഷ്യല്‍ മീഡിയയിലൂടെ വൈവിധ്യമാര്‍ന്ന എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും വെറുതെ കണ്ട് ആസ്വദിച്ച് പോകാവുന്നതോ, ചിരിക്കാനോ സന്തോഷിക്കാനോ എല്ലാം അവസരമൊരക്കുന്നതോ ആകാം. മറ്റ് ചില വീഡിയോകളാകട്ടെ, നമുക്ക് ഏതെങ്കിലും തരത്തിലുള്ള അറിവുകളോ വിവരങ്ങളോ പകര്‍ന്നുനല്‍കുന്നവയും ആയിരിക്കും.
ഇത്തരത്തില്‍ ഒരു വിഭാഗം പേര്‍ സ്ഥിരമായി കാണുന്ന തരം വീഡിയോകളാണ് ക്രാഫ്റ്റ് വീഡിയോകള്‍. പല തരത്തിലുള്ള ക്രാഫ്റ്റ് വര്‍ക്കുകളായിരിക്കും ഈ വീഡിയോകളുടെ ഉള്ളടക്കം. കരകൗശലവസ്തുക്കളുടെ നിര്‍മ്മാണമോ, ഇവയ്ക്ക് വേണ്ട അസംസ്കൃതവസ്തുക്കളെ കണ്ടെത്തുന്നതോ എല്ലാമാകാം ഇവയുടെ ഉള്ളടക്കം.
സമാനമായ രീതിയില്‍ ശ്രദ്ധേയമായൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പെയിന്‍റിംഗ് ചെയ്യുന്നവര്‍ക്ക് ഏറ്റവും അടിസ്ഥാനപരമായി വേണ്ടൊരു അസംസ്കൃത വസ്തുവാണല്ലോ പെയിന്‍റ്. സാധാരണഗതിയില്‍ എല്ലാവരും ഇത് പുറത്തുനിന്ന് വാങ്ങിക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ ഈ ചിത്രകാരി തനിക്ക് വേണ്ട പെയിന്‍റ് വ്യത്യസ്തമായ രീതിയില്‍ സ്വന്തമായി തയ്യാറാക്കുക കൂടി ചെയ്യുകയാണ്. ഇവര്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് കറുത്ത പെയിന്‍റാണത്രേ. അങ്ങനെ ഒരു സമയത്ത് മാര്‍ക്കറ്റില്‍ ഇവര്‍ പതിവായി വാങ്ങിക്കുന്ന കറുത്ത പെയിന്‍റ് വലിയ തോതില്‍ കിട്ടാതായപ്പോള്‍ ഏറെ പണിപ്പെട്ടാണ് സ്വന്തമായി പെയിന്‍റ് തയ്യാറാക്കി തുടങ്ങിയത്.
കെഎഫ്‍സി ചിക്കന്‍റെ എല്ലും പീച്ച് പഴവുമെല്ലാം ഉപയോഗിച്ചാണ് പുതുമയുള്ള രീതിയില്‍ ഇവരിത് തയ്യാറാക്കുന്നത്. എല്ല് ബേക്ക് ചെയ്ത് സംസ്കരിച്ചെടുത്ത് ഇതിന്‍റെ പൊടിയിൽ എണ്ണയൊക്കെ ചേര്‍ത്താണ് അവസാനം പെയിന്‍റ് പരുവത്തിലാക്കുന്നത്. പിന്നെയിത് ബോട്ടിലില്‍ ആക്കി സൂക്ഷിക്കുകയാണ് ചെയ്യുന്നത്.
ഇത്തരത്തില്‍ എല്ലുപയോഗിച്ച് കറുത്ത പെയിന്‍റുണ്ടാക്കുന്ന പ്രക്രിയ ഒരു വീഡിയോ ആയി ഇവര്‍ പങ്കുവച്ചിരിക്കുകയാണ്. ഈ വീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. ലക്ഷക്കണക്കിന് പേരാണ് കൗതുകകരമായ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
വീഡിയോ കണ്ടുനോക്കൂ...
Also Read:- 'അയ്യോ പറ്റിച്ചേ'; കഴിക്കാൻ ഇരിക്കേണ്ട, സംഗതി 'പറ്റിപ്പാണ്'...