പഴയ സിഡികളുപയോഗിച്ച് ഒരു യുവതി തയ്യാറാക്കിയിരിക്കുന്ന അലങ്കാരവസ്തു ഏറെ ശ്രദ്ധേയമാവുകയാണ് സോഷ്യല്‍ മീഡിയയില്‍. വെറുതെ എന്തെങ്കിലും ചെയ്യുകയല്ല, ഏറെ മനോഹരമായി സൂക്ഷ്മതയോടെയും കലാപരമായും ആണ് ഇവരിത് തയ്യാറാക്കുന്നത്.
ഉപയോഗശൂന്യമായ വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്തോ അല്ലാതെയോ എല്ലാം മറ്റ് അവശ്യവസ്തുക്കളോ അലങ്കാരവസ്തുക്കളോ നിര്‍മ്മിക്കുന്നവരുണ്ട്. ഇവര്‍ ഒരേസമയം ക്രിയാത്മകമായി ഓരോ ഉത്പന്നവും ഉണ്ടാക്കിയെടുക്കുകയും അതേസമയം തന്നെ ഉപയോഗശൂന്യമായവ കുന്നുകൂടി മാലിന്യമാകാതെ പരിസ്ഥിതിക്ക് ആശ്വാസമാവുകയുമാണ് ചെയ്യുന്നത്.
ഇത്തരത്തില്‍ പഴയ സിഡികളുപയോഗിച്ച് ഒരു യുവതി തയ്യാറാക്കിയിരിക്കുന്ന അലങ്കാരവസ്തു ഏറെ ശ്രദ്ധേയമാവുകയാണ് സോഷ്യല്‍ മീഡിയയില്‍. വെറുതെ എന്തെങ്കിലും ചെയ്യുകയല്ല, ഏറെ മനോഹരമായി സൂക്ഷ്മതയോടെയും കലാപരമായും ആണ് ഇവരിത് തയ്യാറാക്കുന്നത്.
undefined
മുറിയിലും മറ്റും തൂക്കിയിടുന്ന അലങ്കാരവസ്തുവാണ് യുവതി പഴയ സിഡി വച്ച് ഉണ്ടാക്കുന്നത്. ബള്‍ബുകളും ഇങ്ങനെയുള്ള അലങ്കാരവസ്തുക്കളുടെ അകത്ത് തൂക്കിയിടാറുണ്ട്. എങ്ങനെയാണിത് തയ്യാറാക്കുന്നത് എന്നും ഇവര്‍ വീഡിയോയിലൂടെ വിശദമായി കാണിക്കുന്നുണ്ട്.
ആദ്യം സിഡികളെല്ലാം കൂടി ഒരു വലിയ ചട്ടിയില്‍ വെള്ളം തിളപ്പിച്ച് അതില്‍ മുക്കിയെടുക്കുകയാണ്. ശേഷം സിഡിയുടെ പുറംഭാഗം അടര്‍ത്തിയെടുത്ത്, അത് മനോഹരമായ ഘടനകളില്‍ മുറിച്ചെടുത്ത്, മുത്തുകളും ഇടയ്ക്ക് കോര്‍ത്തുപിടിപ്പിച്ച് ഡിസൈൻ ചെയ്തെടുക്കുകയാണ്. തീര്‍ച്ചയായും ഇതിന് അല്‍പമൊരു കലാവാസന വേണം. എങ്കിലും അതിലും കയ്യടി നേടുന്നത് ഈ അധ്വാനത്തിനും ആശയത്തിനുമാണ്.
സിഡി കാലം കഴിഞ്ഞതോടെ പല വീടുകളിലും കടകളിലുമെല്ലാം പഴയ സിഡികള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ട്. ഈ സിഡികളെല്ലാം എന്തുചെയ്യണമെന്നറിയാതെ ഏറെ കാലമായി സൂക്ഷിക്കുന്നവരുമുണ്ട്. അത്തരക്കാര്‍ക്കെല്ലാം അരക്കൈ നോക്കാമെന്നാണ് വീഡിയോ കണ്ടവര്‍ കമന്‍റില്‍ പറയുന്നത്. ക്രാഫ്റ്റ് വര്‍ക്കുകളോട് താല്‍പര്യമുള്ള ഏറെ പേര്‍ ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
പഴയ സിഡികള്‍ മാത്രമല്ല, പ്രകൃതിക്ക് ദോഷകരമാകുന്ന ഇത്തരം വസ്തുക്കളെല്ലാം ഇങ്ങനെ പുനരുപയോഗിക്കപ്പെടണമെന്നും ഇതിന് നല്ല പ്രോത്സാഹനം നല്‍കണമെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് പലരും കുറിക്കുന്നു.
എന്തായാലും രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ.
Also Read:- 'ഇങ്ങനെയൊരു ജോലിയാണ് തപ്പിനടന്നത്'; ജോലിക്കുള്ള പരസ്യം വൈറല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-