മോഡലും ഇൻഫ്ളുവൻസറുമാണ് വനേസ മോറ എന്ന ഇരുപത്തിയൊമ്പതുകാരി. ഒരു പ്രത്യേക ലക്ഷ്യവുമായാണ് ഇവര്‍ തന്‍റെ വിയര്‍പ്പില്‍ നിന്ന് പെര്‍ഫ്യൂം ഉണ്ടാക്കണമെന്ന തീരുമാനത്തിലേക്ക് എത്തിയത്.
ശരീരസ്രവങ്ങള്‍ ശേഖരിച്ച് അവ പ്രോസസ് ചെയ്ത് ആഭരണങ്ങളും പെര്‍ഫ്യൂമുകളുമെല്ലാം നിര്‍മ്മിക്കുന്നത് ഇന്ന് ലോകത്തിന്‍റെ പലയിടങ്ങളിലും പലരും ചെയ്തുവരുന്ന കാര്യമാണ്. എന്നാലിതത്ര സാധാരണമാണെന്ന് പറയാനും വയ്യ. എന്തായാലും ഇപ്പോള്‍ സ്വന്തം വിയര്‍പ്പ് കൊണ്ട് പെര്‍ഫ്യൂം തയ്യാറാക്കിയ ബ്രസീലിയൻ മോഡലാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്.
മോഡലും ഇൻഫ്ളുവൻസറുമാണ് വനേസ മോറ എന്ന ഇരുപത്തിയൊമ്പതുകാരി. ഒരു പ്രത്യേക ലക്ഷ്യവുമായാണ് ഇവര്‍ തന്‍റെ വിയര്‍പ്പില്‍ നിന്ന് പെര്‍ഫ്യൂം ഉണ്ടാക്കണമെന്ന തീരുമാനത്തിലേക്ക് എത്തിയത്. മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക് തന്നിലേക്ക് ആകര്‍ഷണമുണ്ടാക്കുന്നതിനാണത്രേ ഇവര്‍ സ്വന്തം വിയര്‍പ്പില്‍ നിന്ന് പെര്‍ഫ്യൂം ഉണ്ടാക്കുന്നത്.
undefined
'എന്‍റെ മുൻ കാമുകനും നിലവിലുള്ള കാമുകനും എന്നോട് എന്‍റെ വിയര്‍പ്പിന്‍റെ ഗന്ധത്തെ കുറിച്ച് പോസിറ്റീവായി സംസാരിച്ചിട്ടുണ്ട്. വല്ലാത്ത ആകര്‍ഷണം തോന്നിക്കുന്നതും ഒരുപാട് എക്സൈറ്റ് ചെയ്യിക്കുന്നതുമാണ് എന്‍റെ വിയര്‍പ്പ് ഗന്ധമെന്നാണ് അവരെന്നോട് പറഞ്ഞിരിക്കുന്നത്. അതിനാല്‍ എന്‍റെ ഗന്ധം തന്നെ എന്‍റെ സെന്‍റ് ആകട്ടെ എന്ന് ഞാനും ചിന്തിച്ചു. അങ്ങനെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്...'- വനേസ മോറ പറയുന്നു.
2021ലാണത്രേ ഇവര്‍ പെര്‍ഫ്യൂം തയ്യാറാക്കിയെടുത്തത്. മറ്റ് സ്ത്രീകള്‍ക്ക് കൂടി തന്‍റെ ആശയം പ്രയോജനപ്പെടുകയും പ്രചോദനമാവുകയും ചെയ്യുമെന്നതിനാലാണ് ഇക്കാര്യം പരസ്യപ്പെടുത്തുന്നതെന്നും ഇവര്‍ പറയുന്നു.
'ഫ്രഷ് ഗോഡസ്' എന്നാണ് ഇവര്‍ തന്‍റെ പെര്‍ഫ്യൂമിന് നല്‍കിയിരിക്കുന്ന പേര്. ഓരോ ബോട്ടിലിലും തന്‍റെ വിയര്‍പ്പ് 8 എംഎല്‍ വീതമാണ് ഇവര്‍ ചേര്‍ത്തിരിക്കുന്നത്. ഈ പെര്‍ഫ്യൂം മറ്റുള്ളവര്‍ക്കും ആവശ്യമെങ്കില്‍ ഇവര്‍ നല്‍കുമെന്നാണ് പറയുന്നത്. സുഹൃത്തുക്കളില്‍ പലരു- പ്രത്യേകിച്ച് സ്ത്രീകള്‍ ഇതുപയോഗിച്ച ശേഷം നല്ല പ്രതികരണം തനിക്ക് നല്‍കിയിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.
Also Read:- സ്തനാര്‍ബുദവുമായി ഒരു പുരുഷൻ; രോഗം കണ്ടെത്തിയത് തീര്‍ത്തും അവിചാരിതമായി...