അഞ്ച് ബോളുമായി മലര്‍ന്നുകിടന്നുകൊണ്ടാണ് യുവതിയുടെ അഭ്യാസം. കസേരിയില്‍ തല വെച്ച് മലര്‍ന്നുകിടന്നുകൊണ്ട് കാലുകളിലും കൈകളിലും അഞ്ച് ബോളുകള്‍ വെച്ചാണ് യുവതി അഭ്യാസം നടത്തുന്നത്.
വിവിധ ഇനം വീഡിയോകളാണ് ദിവസവും സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അതില്‍ ചില്ലറ ചെപ്പടിവിദ്യ കാട്ടുന്ന വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇവിടെ ഇതാ ബോളുകള്‍ കൊണ്ട് ജാലവിദ്യ കാണിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അഞ്ച് ബോളുമായി മലര്‍ന്നുകിടന്നുകൊണ്ടാണ് യുവതിയുടെ അഭ്യാസം. കസേരിയില്‍ തല വെച്ച് മലര്‍ന്നുകിടന്നുകൊണ്ട് കാലുകളിലും കൈകളിലും അഞ്ച് ബോളുകള്‍ വെച്ചാണ് യുവതി അഭ്യാസം നടത്തുന്നത്. ആദ്യം രണ്ട് ബോളുകള്‍ കാലുകളില്‍ വെച്ച് ബാന്‍സ് ചെയ്യും. ശേഷം കൈകളില്‍ മൂന്ന് ബോളുകള്‍ കൂടി എടുത്ത ശേഷമാണ് യുവതിയുടെ ജാലവിദ്യ.
48 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ റെഡ്ഡിറ്റിലൂടെ ആണ് പ്രചരിക്കുന്നത്. നിരവധി പേരാണ് യുവതിയുടെ പ്രാവീണ്യത്തെ പ്രശംസിച്ചുകൊണ്ട് കമന്‍റുകള്‍ ചെയ്തത്.
അതേസമയം, വാഹനങ്ങളോട് റോഡിലെ വെള്ളം തെറിപ്പിക്കാന്‍ ആവശ്യപ്പെടുന്ന മൂന്നംഗ സംഘത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. രണ്ട് മധ്യവയസ്കരും ഒരു യുവതിയുമാണ് വീഡിയോയിലുള്ളത്. മഴ വെള്ളം കെട്ടിക്കിടക്കുന്ന റോഡിനരികില്‍ നില്‍ക്കുകയാണ് മൂന്നംഗ സംഘം. ശേഷം അതുവഴി പോകുന്ന വാഹനങ്ങളോട് വെള്ളം തെറിപ്പിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെ ചില വാഹനങ്ങള്‍ വെള്ളം തെറിപ്പിക്കുമ്പോള്‍, ആ വെള്ളം ശരീരത്തില്‍ വീഴുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ് സംഘം. കുട്ടിത്തം മാറാത്ത ഇവരുടെ ഈ കുസൃതി വളരെ പെട്ടെന്നാണ് സൈബര്‍ ലോകം ഏറ്റെടുത്തത്. 18.2 മില്ല്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. എട്ട് ലക്ഷത്തിലധികം ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.
Also Read: ബിടിഎസ് തീമില്‍ പെണ്‍കുട്ടിക്ക് പിറന്നാള്‍ കേക്ക്; വൈറലായി വീഡിയോ