മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പമാണേ്രത യുവതി താമസിക്കുന്നത്. ഇവരില്‍ രണ്ട് പേരോട് കാര്യമായ പ്രശ്‌നമൊന്നുമില്ലാതെ തുടരുകയാണെങ്കില്‍ മൂന്നാമത്തെയാളുമായി താനത്ര രസത്തിലായിരുന്നില്ലെന്ന് ഇവര്‍ തന്നെ പറയുന്നു. അങ്ങനെയിരിക്കെയാണ് ഭക്ഷണവും പാലും കാണാതെ പോകുന്നത് പതിവായത്
ആളുകള്‍ സംഘമായി താമസിക്കുന്നയിടങ്ങളില്‍ ( Rent Home ) ഒരാള്‍ മറ്റൊരാളുടെ സാധനങ്ങള്‍ ചോദിക്കാതെ ഉപയോഗിക്കുകയോ എടുക്കുകയോ ചെയ്യുന്നത് പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് ഇടയാക്കാറുണ്ട്, അല്ലേ? നിങ്ങളില്‍ ഒട്ടുമിക്ക പേര്‍ക്കും ഇത്തരം ( Same Experience ) അനുഭവങ്ങളുണ്ടായിരിക്കും.
ഭക്ഷണമോ, മറ്റ് നിത്യോപയോഗ സാധനങ്ങളോ, വസ്ത്രമോ എന്തുമാകട്ടെ, ഒരാളുടേത് എടുക്കുമ്പോള്‍ അയാളോട് അനുവാദം വാങ്ങിക്കുകയെന്നതാണ് മാന്യത. കൂടുതല്‍ പേര്‍ താമസിക്കുന്നയിടത്ത് നിര്‍ബന്ധമായും ഈ മര്യാദകള്‍ പാലിച്ചിരിക്കണം. അല്ലാത്തപക്ഷം തീര്‍ച്ചയായും അത് അഭിപ്രായഭിന്നതിയിലേക്കും വഴക്കിലേക്കും നയിക്കാം.
അത്തരത്തിലുള്ളൊരു അനുഭവം അറിയിച്ചുകൊണ്ട് യുവതി റെഡ്ഡിറ്റില്‍ പങ്കുവച്ച കുറിപ്പ് ഇപ്പോള്‍ വ്യാപകമായ ശ്രദ്ധയാണ് നേരിടുന്നത്. ഇതിനൊരു കാരണവുമുണ്ട്. പതിവായി ഫ്രിഡ്ജില്‍ നിന്ന് താന്‍ വാങ്ങിവയ്ക്കുന്ന ഭക്ഷണസാധനങ്ങളും പാലും കാണാതെ പോയതിനെ തുടര്‍ന്ന് ഫ്രിഡ്ജിനകത്ത് ക്യാമറ ഫിറ്റ് ചെയ്ത് മോഷ്ടിക്കുന്നയാളെ പൊക്കിയ അനുഭവമാണ് യുവതി എഴുതിയിരിക്കുന്നത്.
ഇത്തരത്തല്‍ സംഘമായി താമസിക്കുമ്പോള്‍ പലരും നേരിടാറുള്ള പ്രശ്‌നമാണ് ഭക്ഷണം അനുവാദമില്ലാതെ എടുക്കുന്നത്. ഇത്രയും വ്യാപകമായ പ്രശ്‌നമായതുകൊണ്ട് തന്നെ ഫ്രിഡ്ജിനകത്ത് ക്യാമറ എന്ന ആശയം നിരവധി പേരെയാണ് ആകര്‍ഷിച്ചിരിക്കുന്നത്.
മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പമാണേ്രത യുവതി താമസിക്കുന്നത്. ഇവരില്‍ രണ്ട് പേരോട് കാര്യമായ പ്രശ്‌നമൊന്നുമില്ലാതെ തുടരുകയാണെങ്കില്‍ മൂന്നാമത്തെയാളുമായി താനത്ര രസത്തിലായിരുന്നില്ലെന്ന് ഇവര്‍ തന്നെ പറയുന്നു. അങ്ങനെയിരിക്കെയാണ് ഭക്ഷണവും പാലും കാണാതെ പോകുന്നത് പതിവായത്.
തുടര്‍ന്ന് ഒരു സുഹൃത്തിന്റെ നിര്‍ദേശപ്രകാരം ഫ്രിഡ്ജിനകത്ത് ക്യാമറ വയ്ക്കുകയും ഭക്ഷണം പതിവായി എടുക്കുന്നയാളെ പൊക്കുകയും ചെയ്തു. തനിക്ക് അത്ര താല്‍പര്യമില്ലാത്ത മൂന്നാമത്തെ പെണ്‍കുട്ടിയായിരുന്നു പ്രതിയെന്ന് യുവതി പറയുന്നു. പ്രതിയെ പിടിച്ചെങ്കിലം ആരുടെയും അനുവാദമില്ലാതെ ക്യാമറ സ്ഥാപിച്ചത് വീട്ടില്‍ വലിയബഹളത്തിന് കാരണമായെന്നും യുവതി പറയുന്നു.
യുവതിയുടെ കുറിപ്പ് വൈറലായതോടെ വിഷയത്തില്‍ പല ചര്‍ച്ചകളും ഉരുത്തിരിയുകയാണ്. ഭക്ഷണം എടുക്കുന്നത് ശരിയല്ലെന്നും അതേസമയം ക്യാമറ വച്ചത് ശരിയായില്ലെന്നുമെല്ലാം അഭിപ്രായങ്ങളുയരുന്നുണ്ട്. രസരകമായ ചര്‍ച്ചകള്‍ തന്നെയാണ് ഇതെ ചുറ്റിപ്പറ്റി ഉണ്ടാകുന്നത്. വൈറലായ കുറിപ്പ് നോക്കൂ...
Also Read:- 'ഇതെന്ത് ക്രൂരത!'; വൈറലായി സ്ത്രീയുടെ അതിക്രമം