6.52 സെന്റിമീറ്റര്‍ വീതിയാണ് സാമന്തയുടെ വായയ്ക്കുളളത്. ആപ്പിള്‍, ഓറഞ്ച്, വലിയ കുക്കീസ്, ചോക്ലേറ്റ് ബാര്‍, ബര്‍ഗര്‍ എന്നിവ മുറിക്കാതെ അതേ രീതിയില്‍ സാമന്തയുടെ വായയില്‍ വയ്ക്കാനാവും.
സാമന്ത റംസ്ഡെല്‍ എന്ന് 32–കാരി സോഷ്യൽ മീഡിയയിൽ പ്രശസ്തയാണ്. കാരണം ലോകത്തിലെ ഏറ്റവും വലിയ വായയുള്ള യുവതി എന്ന പേരിലാണ് ഇവര്‍ വൈറലായത്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സാണ് 2021ലെ വലിയ വായയുളള സ്ത്രീയെന്ന റെക്കോര്‍ഡ് സാമന്ത റാംസ്‌ഡെല്ലിന് നല്‍കിയിരിക്കുന്നത്.
6.52 സെന്റിമീറ്റര്‍ വീതിയാണ് സാമന്തയുടെ വായയ്ക്കുളളത്. ആപ്പിള്‍, ഓറഞ്ച്, വലിയ കുക്കീസ്, ചോക്ലേറ്റ് ബാര്‍, ബര്‍ഗര്‍ എന്നിവ മുറിക്കാതെ അതേ രീതിയില്‍ സാമന്തയുടെ വായയില്‍ വയ്ക്കാനാവും. ഇതിന്‍റെ ഒരു വീഡിയോ രണ്ടു ദിവസം മുമ്പ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൌഡിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
കുടുംബത്തില്‍ പലര്‍ക്കും ഇത്തരത്തിലുളള വ്യത്യസ്തമായ വായയാണ് ഉളളതെന്നും സാമന്ത പറയുന്നു. ചെറുപ്പകാലത്തെ ചിത്രങ്ങളിലൊക്കെ സാമന്തയുടെ വായയുടെ വലുപ്പം മനസ്സിലാക്കാവുന്നതാണ്. തന്‍റെ വായുടെ വലിപ്പം കാണിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും സാമന്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ചെറുപ്പം മുതല്‍ വലുപ്പമുളള വായയും വ്യത്യസ്തമായ ചിരിയും സാമന്തയെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. പലരും സാമന്തയെ പരിഹസിക്കുമായിരുന്നു എന്നും അവര്‍ പറയുന്നു. എന്നാല്‍ പലപ്പോഴും ഏറെ വിഷമിപ്പിച്ച വായ തന്നെ ഇപ്പോള്‍ തനിയ്ക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ടെന്നും സാമന്ത പറയുന്നു.
വില്‍ ഇറ്റ് ഫിറ്റ്? എന്ന കുറിപ്പോടെയാണ് വീഡിയോ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ ഇന്‍സ്റ്റഗ്രാമില്‍ പേജില്‍ പങ്കുവച്ചിരിക്കുന്നത്. പത്ത് ലക്ഷത്തിലേറെ വ്യൂവാണ് വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചത്.
Also Read: ഇതിപ്പോള്‍ കവിതയാണോ അനൗണ്‍സ്‌മെന്‍റ് ആണോ; പൈലറ്റിന്‍റെ സന്ദേശം വൈറല്‍